Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​ളി​കാ​ണാ​ന്‍...

ക​ളി​കാ​ണാ​ന്‍ അ​ജ്മാ​നി​ല്‍ ബി​ഗ്‌ സ്ക്രീ​ന്‍ ഒ​രു​ങ്ങു​ന്നു

text_fields
bookmark_border
ക​ളി​കാ​ണാ​ന്‍ അ​ജ്മാ​നി​ല്‍  ബി​ഗ്‌ സ്ക്രീ​ന്‍ ഒ​രു​ങ്ങു​ന്നു
cancel
camera_alt

ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളെ വ​ര​വേ​ല്‍ക്കാ​ൻ അ​ജ്മാ​നി​ലെ എ​മി​റേ​റ്റ്സ് ഹോ​സ്പി​റ്റാ​ലി​റ്റി സെ​ന്‍റ​റി​ന്

സ​മീ​പം റൗ​ണ്ട് എ​ബൗ​ട്ടി​ല്‍ സ്ഥാ​പി​ച്ച ഫു​ട്ബാ​ള്‍ മാ​തൃ​ക   -അ​ബ്​​ദു​ൽ വാ​സി​അ്​ ഹാ​ശിം

അ​ജ്മാ​ൻ: ലോ​ക​ക​പ്പ് ആ​വേ​ശം ഒ​ട്ടും ചോ​രാ​തെ ആ​രാ​ധ​ക​ര്‍ക്ക് മു​ന്നി​ലെ​ത്തി​ക്കാ​ന്‍ അ​ജ്മാ​നും സൗ​ക​ര്യ​മൊ​രു​ക്കു​ന്നു.

സ​ഹോ​ദ​ര രാ​ജ്യ​മാ​യ ഖ​ത്ത​റി​ല്‍ ന​ട​ക്കു​ന്ന മാ​മാ​ങ്കം അ​തേ ആ​വേ​ശ​ത്തോ​ടെ കാ​യി​ക​പ്രേ​മി​ക​ളി​ൽ എ​ത്തി​ക്കാ​നാ​ണ് വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന വ​കു​പ്പ് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. എ​മി​റേ​റ്റ്സ് ഹോ​സ്പി​റ്റാ​ലി​റ്റി സെ​ന്‍റ​റി​ലാ​ണ് അ​ജ്മാ​ൻ പ്ലാ​റ്റ്ഫോം ഫോ​ർ ഫാ​ൻ​സ്-2022 എ​ന്ന​പേ​രി​ല്‍ ത​ല്‍സ​മ​യ സം​പ്രേ​ഷ​ണ​ത്തി​നാ​യി വ​ന്‍ സ​ന്നാ​ഹം ത​യാ​റാ​ക്കു​ന്ന​ത്. ഇ​ന്നു​മു​ത​ൽ ഡി​സം​ബ​ർ 18 വ​രെ സെ​ന്റ​റി​ല്‍ ഒ​രു​ക്കു​ന്ന കൂ​റ്റ​ന്‍ സ്ക്രീ​നി​ല്‍ ക​ളി കാ​ണാം.

കാ​ണാ​ന്‍ എ​ത്തു​ന്ന​വ​ര്‍ക്ക് വേ​ദി​യി​ല്‍ നി​ര​വ​ധി അ​നു​ബ​ന്ധ മ​ത്സ​ര​ങ്ങ​ളും വി​നോ​ദ​ങ്ങ​ളും ഒ​രു​ക്കും. യു.​എ.​ഇ​യി​ലെ മി​ക​ച്ച കാ​യി​ക പ്ര​തി​ഭ​ക​ള്‍ക്ക് അ​വ​രു​ടെ ക​ഴി​വു​ക​ൾ പ​രീ​ക്ഷി​ക്കു​ന്ന​തി​നും എ​ക്‌​സ്‌​ക്ലൂ​സി​വ് സ​മ്മാ​ന​ങ്ങ​ൾ നേ​ടു​ന്ന​തി​നും അ​വ​സ​ര​മു​ണ്ടാ​കും.

ഇ​തോ​ടൊ​പ്പം ഫാ​മി​ലി ഗെ​യി​മു​ക​ൾ​ക്കും സ്‌​കി​ൽ ഗെ​യി​മു​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കു​ന്നു​ണ്ട്‌.

പ്ര​തി​ദി​നം 30 ദി​ർ​ഹ​മാ​ണ് ​പ്ര​വേ​ശ​ന നി​ര​ക്ക്. വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ്​ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cupbig screenUAE
Next Story