ബിജിമോൾ നാടണയും, ആദ്യ വിമാനത്തിൽ തന്നെ
text_fieldsദുബൈ: കാത്തിരിപ്പിെൻറ നാളുകൾക്കൊടുവിൽ നാടണയുന്ന പ്രവാസികൾക്കൊപ്പം ബിജിമോളുമുണ്ടാകും. മൂന്ന് മാസത്തിനിടെ മൂന്ന് പതിറ്റാണ്ടിെൻറ കണ്ണീർകുടിച്ച പ്രവാസജീവിതം പാതിവഴിയിൽ ഉപേക്ഷിച്ചാണ് ശ്രീജിത്തേട്ടനില്ലാത്ത വീട്ടിലേക്ക് ബിജിമോൾ എത്തുന്നത്. വിസ തട്ടിപ്പും കൊറോണയും തീർത്ത തടസ്സങ്ങൾ മൂലം ഭർത്താവിെൻറ സംസ്കാര ചടങ്ങിൽ പോലും പെങ്കടുക്കാനാവാതെ ദുബൈയിൽ കുടുങ്ങിയ കളമശേരി വടക്കേപ്പുറം കല്ലങ്ങാട്ടു വീട്ടിൽ ബിജിമോൾ യു.എ.ഇയിൽ നിന്നുള്ള ആദ്യ വിമാനങ്ങളിലൊന്നിൽ നാടണയും. ഇക്കാര്യത്തിൽ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി ബിജിമോൾ പറഞ്ഞു. ഇതോെട, അമ്മക്കായി നാട്ടിൽ കാത്തിരിക്കുന്ന മൂന്ന് പെൺമക്കളുടെ കണ്ണീരിന് ചെറിയൊരു പരിഹാരമാകും. ബിജിമോളുടെ യാത്രച്ചെലവ് വഹിക്കുന്നത് ഇന്ത്യൻ കോൺസുലേറ്റാണ്. ‘ഗൾഫ് മാധ്യമം’ വാർത്തയെ തുടർന്നാണ് നോർക്കയും ഇന്ത്യൻ കോൺസുലേറ്റും ഇടപെട്ട് ബിജിമോൾക്ക് താമസവും ഭക്ഷണവും യാത്രയും ഒരുക്കിയത്.
മൂന്ന് ലക്ഷം രൂപ കൈപ്പറ്റിയ ഏജൻറ് വിസിറ്റിങ് വിസ നൽകി വഞ്ചിച്ചതോടെയാണ് ബിജിയുടെ ദുരിത ജീവിതം തുടങ്ങിയത്. ദുബൈയിൽ ജോലിയില്ലാതെ വലയുന്നതിനിടെ ഭർത്താവ് ശ്രീജിത്ത് അർബുദത്തെത്തുടർന്ന് നാട്ടിൽ മരിച്ചു. മൂന്ന് പെൺകുഞ്ഞുങ്ങളുടെ ആശ്രയമായിരുന്ന ശ്രീജിത്തിെൻറ സംസ്കാര ചടങ്ങുകൾ വിഡിയോ കോളിലൂടെയാണ് ബിജി കണ്ടത്. വിമാന വിലക്ക് വന്നതോടെ നാട്ടിൽ എത്താൻ കഴിയാതെ റോഡിലിരുന്ന് കരയുന്നത് കണ്ട ബിജിയെ അബൂബക്കർ സിദ്ദീഖ് എന്നയാളാണ് സുരക്ഷിതമായ താമസ സ്ഥലത്തെത്തിച്ചത്. വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നിരവധി പേർ ബിജിയെ സഹായിക്കാൻ മുന്നോട്ടു വന്നിരുന്നു. നാട്ടിലെത്തുേമ്പാൾ ജോലി നൽകാമെന്ന് ചിലർ അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് ഫാ. നൈനാൻ ഫിലിപ്പിെൻറ നേതൃത്വത്തിൽ ഉൗദ്മേത്തയിലുള്ള താമസസ്ഥലത്ത് ബിജിക്ക് താമസവും ഭക്ഷണവും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.