വിഴിഞ്ഞം: സമരം ചെയ്യുന്ന വൈദികർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം -ബിജു രമേശ്
text_fieldsദുബൈ: വിഴിഞ്ഞത്ത് സമരം ചെയ്യുന്ന വൈദികർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് കേരള ചേംബർ ഓഫ് കൊമേഴ്സ് ചെയർമാൻ ബിജു രമേശ്. ഫെബ്രുവരിയിൽ കോഴിക്കോട് നടക്കുന്ന കേരള കോൺക്ലേവിന്‍റെ ഭാഗമായി ദുബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബൈയിലെ ലോജിസ്റ്റിക്സ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ സ്പോൺസേഡ് പ്രോഗ്രാമാണ് വിഴിഞ്ഞം സമരം. ഫണ്ട് നൽകുന്നത് ഇവരാണ്. സമീപവാസികളും മത്സ്യത്തൊഴിലാളികളുമല്ല സമരം ചെയ്യുന്നത്. മറ്റ് സ്ഥലങ്ങളിൽ നിന്ന് സമരക്കാരെ ബസിൽ കൊണ്ടുവന്ന് ഇറക്കുകയാണ്.
പണം കൈപറ്റി പദ്ധതികൾ തകർക്കുന്നത് ലത്തീൻ വൈദികരുടെ സ്ഥിരം ഏർപ്പാടാണ്. കൂടംകുളത്ത് 1000 രൂപയും ബിരിയാണിയും സമരക്കാർക്ക് കൊടുത്ത് അച്ചൻമാർ സമരം സംഘടിപ്പിച്ചിട്ടുണ്ട്. സമരത്തിന് പിന്നിൽ കച്ചവട താൽപര്യങ്ങളാണ്. ഇതിനേക്കാൾ വലിയ സമരങ്ങൾ കേരളം കണ്ടിട്ടുണ്ട്. സമരത്തെ അതിജീവിച്ച് ഒരു വർഷത്തിനുള്ളിൽ തുറമുഖം യാഥാർഥ്യമാകുമെന്നും ബിജു രമേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.