ബിനീഷ് കോടിയേരിയും ദുബൈയിൽ തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ടയാൾ
text_fieldsദുബൈ: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ രണ്ടാമത്തെ മകൻ ബിനീഷ് കോടിയേരിയും ദുബൈയിൽ സാമ്പത്തിക തട്ടിപ്പിൽ ശിക്ഷിക്കപ്പെട്ട പ്രതി. കോടതി തടവ് ശിക്ഷ വിധിച്ചുവെങ്കിലും ശിക്ഷ അനുഭവിക്കാതെ മുങ്ങുകയായിരുന്നുവെന്നാണ് സൂചന. ദുൈബയിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലായി അരക്കോടിയോളം രൂപയുടെ കേസുകളാണ്, ബിനീഷ് കോടിയേരിയ്ക്ക് എതിരെ നിലനില്‍ക്കുന്നത്.
ബർദുബൈ പൊലീസ് സ്റ്റേഷനിൽ 2015 ആഗസ്റ്റിൽ രജിസ്റ്റർ ചെയ്യപ്പെട്ട 18877/15 നമ്പർ കേസിലാണ് ബിനീഷ് ശിക്ഷിക്കപ്പെട്ടത്. രണ്ടേകാല്‍ ലക്ഷം ദിര്‍ഹം, അതായത്, 40 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു പരാതി. 2017 ഡിസംബർ 10 ന് ജഡ്ജി ഉമർ അത്തീഖ് മുഹമ്മദ് ദിയാബ് അൽ മറി പുറപ്പെടുവിച്ച 48056/2017 നമ്പർ വിധിയിൽ രണ്ട് മാസം തടവാണ് ശിക്ഷയായി നൽകിയത്. ദുൈബ ഫസ്റ്റ് ഗള്‍ഫ് ബാങ്കില്‍ നിന്ന് വായ്പ എടുത്ത് തട്ടിപ്പ് നടത്തിയതിന് 2016 ൽ ബര്‍ഷ പൊലീസ് സ്റ്റേഷനിലും. സ്വകാര്യ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയെ കബളിപ്പിച്ചതിന് 2017 ൽ ഖിസൈസ് പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചില േകസുകൾ പണം നൽകി പരിഹരിച്ചുവെന്നും സൂചനയുണ്ട്.
സി.പി.എമ്മിലെ പ്രമുഖനും മുൻമന്ത്രിയും എം.എൽ.എയുമായ ഒരാളുടെ മകനും തട്ടിപ്പ് കേസിൽ പ്രതിയായിട്ടുണ്ട്. അല്‍ റഫ പൊലീസ് സ്റ്റേഷനിൽ 2016 മാര്‍ച്ച് 15 നാണ് കേസ് എടുത്തത്. ദുബൈയിലെ ഒരു ബാങ്കില്‍ നിന്ന് പണം എടുത്ത്, തിരിച്ചടയ്ക്കാതെ വഞ്ചിച്ചുവെന്നാണ് പരാതി. അതേ വർഷം ഒക്ടോബര്‍ 31 ന് പുറപ്പെടുവിച്ച വിധിയിൽ മൂന്ന് മാസം തടവാണ് ശിക്ഷ വിധിച്ചിരുന്നത്. ഇത് അനുഭവിക്കും മുേമ്പ ഇയാളും കടന്നുകളഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.