ബിനീഷ് കോടിയേരി ദുബൈയിലെത്തി
text_fieldsദുബൈ: ചെക്കുകേസില്‍ നടപടി നേരിടുന്ന ബിനീഷ് കോടിയേരി ദുബൈയിലെത്തി. കടലില്‍ കുളിച്ചവരെ കുളം കാണിച്ച് പേടിപ്പിക്കരുതെന്ന് താക്കീതോടെ ബുർജ് ഖലീഫക്ക് മുന്നിൽ നിന്ന് ഫേസ്ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. തെൻറ സഖാക്കള്‍ക്ക് വേണ്ടിയാണ് ഫേസ്ബുക്ക് ലൈവില്‍ എത്തുന്നതെന്നും ബിനീഷ് കോടിയേരി പറയുന്നു.
ബിനോയ് കോടിയേരിക്ക് പിന്നാലെ ബിനീഷ് കോടിയേരിയുടെ കേസുകളും ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നുവെന്നാണ് പുതിയ സംഭവ വികാസങ്ങൾ നൽകുന്ന സൂചന. ദുൈബയിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലായി അരക്കോടിയോളം രൂപയുടെ കേസുകളാണ്, ബിനീഷ് കോടിയേരിയ്ക്ക് എതിരെ ചുമത്തിയിരുന്നത്. ബർദുബൈ പൊലീസ് സ്റ്റേഷനിൽ 2015 ആഗസ്റ്റിൽ രജിസ്റ്റർ ചെയ്യപ്പെട്ട 18877/15 നമ്പർ കേസിൽ ബിനീഷ് ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. രണ്ടേകാല്‍ ലക്ഷം ദിര്‍ഹം, അതായത്, 40 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു പരാതി. 2017 ഡിസംബർ 10 ന് ജഡ്ജി ഉമർ അത്തീഖ് മുഹമ്മദ് ദിയാബ് അൽ മറി പുറപ്പെടുവിച്ച 48056/2017 നമ്പർ വിധിയിൽ രണ്ട് മാസം തടവാണ് ശിക്ഷയായി നൽകിയത്.
ദുൈബ ഫസ്റ്റ് ഗള്‍ഫ് ബാങ്കില്‍ നിന്ന് വായ്പ എടുത്ത് തട്ടിപ്പ് നടത്തിയതിന് 2016 ൽ ബര്‍ഷ പൊലീസ് സ്റ്റേഷനിലും സ്വകാര്യ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയെ കബളിപ്പിച്ചതിന് 2017 ൽ ഖിസൈസ് പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യു.എ.ഇയിലെ നിയമമനുസരിച്ച് ഇത്തരം കേസുകളിൽ അഭിഭാഷകെൻറ മധ്യസ്ഥതയിൽ മതിയായ പിഴ അടച്ച് യാത്രാ വിലക്ക് ഉൾപ്പെടെ നീക്കം ചെയ്യാനും വാദിക്ക് നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പിലെത്തിക്കാനും സാധിക്കും.
സി.പി.എം.നേതാക്കളുടെ മക്കൾ ഉൾപ്പെട്ട തട്ടിപ്പ് േകസുകളെല്ലാം ഇത്തരത്തിൽ ധൃതിപിടിച്ച് തീർപ്പാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ജിതിൻ രാജിനെതിരായ േകസുകളും ഇപ്രകാരം അവസാനിപ്പിക്കാൻ വിവിധ മലയാളി അഭിഭാഷകരുടെ നേതൃത്വത്തിൽ തീവ്രശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.