Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബി​നോ​യ്​...

ബി​നോ​യ്​ കോ​ടി​യേ​രി കേ​സ്​ ഒ​ത്തു​തീ​ർ​പ്പി​ലേ​ക്ക്​

text_fields
bookmark_border
binoy-kodiyeri
cancel

ദു​ബൈ: സി.​പി.​എം സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​​െൻറ മ​ക​ൻ ബി​നോ​യ്​ കോ​ടി​യേ​രി പ്ര​തി​യാ​യ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​ കേ​സ്​ ഒ​ത്തു​തീ​ർ​പ്പി​ലേ​ക്കെ​ന്ന്​ സൂ​ച​ന. പ​ണം ന​ഷ്​​ട​പ്പെ​ട്ട യു.​എ.​ഇ പൗ​ര​ന്​ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കി കേ​സ്​ അ​വ​സാ​നി​പ്പി​ക്കാ​നാ​ണ്​ നീ​ക്കം. യാ​ത്രാ​വി​ല​ക്ക്​ ​ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ യു.​എ.​ഇ​യി​ൽ കു​ടു​ങ്ങി​യ ബി​നോ​യ്​ കോ​ടി​യേ​രി​ക്ക്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങ​ണ​മെ​ങ്കി​ൽ 1.71 കോ​ടി രൂ​പ ഉ​ട​ൻ ന​ൽ​കേ​ണ്ട സ്​​ഥി​തി​യാ​ണ്. പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ജ​യി​ൽ​ശി​ക്ഷ​യി​ലേ​ക്ക്​ കാ​ര്യ​ങ്ങ​ൾ നീ​ങ്ങാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​തി​ന്​ പു​റ​മെ വി​വാ​ദം എ​ത്ര​യും വേ​ഗം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന​ സി.​പി.​എം നേ​താ​ക്ക​ളു​ടെ ആ​വ​ശ്യ​വും ഒ​ത്തു​തീ​ർ​പ്പ്​ ന​ട​പ​ടി​ക​ൾ​ക്ക്​ ആ​ക്കം​കൂ​ട്ടി. 

സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ യു.​എ.​ഇ സ്വ​ദേ​ശി​ക​ളും ബി​നോ​യ്​ കോ​ടി​യേ​രി​യു​മാ​യി അ​ടു​പ്പ​മു​ള്ള​വ​രും ഡ​ൽ​ഹി​ക്കു​ പു​റ​മെ കോ​ട്ട​യം കു​മ​ര​ക​ത്തു​ള്ള ആ​ഡം​ബ​ര ഹോ​ട്ട​ലി​ലും ച​ർ​ച്ച ന​ട​ത്തി​യാ​ണ്​ ഒ​ത്തു​തീ​ർ​പ്പ്​ വ്യ​വ​സ്​​ഥ​ക​ൾ രൂ​പ​പ്പെ​ടു​ത്തി​യ​ത്. ഗ​ൾ​ഫി​ലെ ഒ​രു വ്യ​വ​സാ​യി​യു​ടെ മ​ധ്യ​സ്​​ഥ​ത​യി​ലാ​ണ്​​​ യു.​എ.​ഇ സം​ഘം കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ബി​നോ​യി​ക്കു​വേ​ണ്ടി സാ​മ്പ​ത്തി​ക​സ​ഹാ​യം ചെ​യ്യാ​ൻ ത​യാ​റാ​ണെ​ന്ന്​​ വ്യ​വ​സാ​യ പ്ര​മു​ഖ​ർ സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്ന്​​​ പ​രാ​തി​ക്കാ​രു​മാ​യി അ​ടു​പ്പ​മു​ള്ള കേ​ന്ദ്ര​ങ്ങ​ൾ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

കോ​ട്ട​യ​ത്തെ ച​ർ​ച്ച​ക്കു​ശേ​ഷം ഡ​ൽ​ഹി​ക്ക്​ പോ​യ സം​ഘം സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ​യും കാ​ര്യ​ങ്ങ​ൾ ധ​രി​പ്പി​ച്ച​ശേ​ഷ​മാ​ണ്​ യു.​എ.​ഇ​യി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്. ആ​രോ​പ​ണ​വി​ധേ​യ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രോ​ടും അ​ന്നു​ത​ന്നെ സീ​താ​റാം ​െയ​ച്ചൂ​രി​ നേ​രി​ട്ട്​ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു. തി​രു​വ​ന​ന്ത​പു​രം പ്ര​സ്​​ക്ല​ബി​ൽ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്താ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ക​ടു​ത്ത നി​ല​പാ​ടി​ലേ​ക്ക്​ നീ​ങ്ങി​യ സം​ഘ​ത്തോ​ട്​ ഏ​തു​വി​ധേ​ന​യും ഒ​ത്തു​തീ​ർ​പ്പി​ൽ എ​ത്താ​നു​ള്ള നി​ർ​ദേ​ശ​മാ​ണ്​ സി.​പി.​എം ദേ​ശീ​യ, സം​സ്​​ഥാ​ന നേ​ത​ൃ​ത്വ​ങ്ങ​ൾ ന​ൽ​കി​യ​തെ​ന്നാ​ണ്​ യു.​എ.​ഇ സം​ഘം ന​ൽ​കു​ന്ന സൂ​ച​ന. ഇ​തോ​ടെ​യാ​ണ്​ ഇൗ​മാ​സം 10നു​മു​മ്പ്​ കേ​സ്​ ഒ​ത്തു​തീ​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​തെ​ന്ന്​​ അ​വ​ർ പ​റ​യു​ന്നു. 

സി.​പി.​എം നേ​താ​ക്ക​ളു​ടെ മ​ക്ക​ൾ വി​ദേ​ശ​ത്ത്​ ന​ട​ത്തു​ന്ന ഇ​ട​പാ​ടു​ക​ളി​ലേ​ക്ക്​ ജ​ന​ശ്ര​ദ്ധ തി​രി​ഞ്ഞു​തു​ട​ങ്ങി​യ​തും കൂ​ടു​ത​ൽ പേ​രു​ടെ ത​ട്ടി​പ്പു​ക​ൾ പു​റ​ത്തു​വ​രാ​ൻ തു​ട​ങ്ങി​യ​തും ഒ​ത്തു​തീ​ർ​പ്പ്​ ശ്ര​മ​ങ്ങ​ൾ​ക്ക്​ ആ​ക്കം​കൂ​ട്ടി​യി​ട്ടു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnangulf newsmalayalam newsbinoy kodiyeri
News Summary - Binoy Kodiyeri Case-Gulf News
Next Story