'പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ' ജീവചരിത്രം പ്രകാശനം ചെയ്തു
text_fieldsഅബൂദബി: ചരിത്ര ഗവേഷകനായ മുജീബ് തങ്ങൾ കൊന്നാര് രചിച്ച 'പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ജീവചരിത്രം' എന്ന കൃതിയുടെ അന്താരാഷ്ട്ര തല പ്രകാശനം ലുലു ഇന്‍റർ നാഷനൽ സി.ഇ.ഒ സലീം വി.ഐ, ഹബീബ് തങ്ങൾ മേലാറ്റൂരിന് നൽകി പ്രകാശനം ചെയ്തു.
ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതം സമഗ്രമായി അടയാളപ്പെടുത്തുന്ന മലയാളത്തിലെ ആദ്യ കൃതിയാണിത്.ഇസ്ലാമിക് സാഹിത്യ അക്കാദമി കോഴിക്കോട് പ്രസിദ്ധീകരിച്ച ഈ കൃതിക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് അവതാരിക എഴുതിയത്.
അൽഐൻ ദാറുൽ ഹുദ ഇസ്‌ലാമിക് സ്കൂൾ ചരിത്ര വിഭാഗം മേധാവിയാണ് മുജീബ് തങ്ങൾ കൊന്നാര്. അബൂദബി ഇറർനാഷനൽ പുസ്തകമേളയിൽ ഗൾഫ് സത്യധാരയുടെ സ്റ്റാളിൽ നടന്ന ചടങ്ങിൽ സിംസാറുൽ ഹഖ് ഹുദവി, അബ്ദുർ റഹ്മാൻ തങ്ങൾ, അബ്ദുല്ലാ നദ്വി, അശ്റഫ് ഹാജി വാരം, അഡ്വ. ശറഫുദ്ദീൻ, ഇസ്മാഈൽ അഞ്ചില്ലത്ത്, ഹഫീൽ ചാലാട്, അബ്ദുൽ ഖാദർ ഒളവട്ടൂർ, സലീം നാട്ടിക, കബീർ ഹുദവി, സജീർ ഇരിവേരി, മുഹിയുദ്ദീൻ മാസ്റ്റർ, മുഈനുദ്ദീൻൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.