ഫുജൈറയിൽ പക്ഷികളെ വേട്ടയാടുന്ന ഉപകരണങ്ങൾ പിടികൂടി
text_fieldsഫുജൈറ: പ്രാദേശിക വന്യജീവികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് ഫുജൈറ പരിസ്ഥിതി സംരക്ഷണ അതോറിറ്റി നടത്തിയ പരിശോധനയിൽ പക്ഷികളെ വേട്ടയാടാൻ ഉപയോഗിക്കുന്ന കെണികൾ ഉൾപ്പെടെ 19 ഉപകരണങ്ങൾ പിടികൂടി.
വേട്ടയാടൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട സംശയാസ്പദമായ ശബ്ദങ്ങൾ ശ്രദ്ധയിൽപ്പെട്ട പ്രദേശത്തെ ഒരു സന്ദർശകൻ അടിയന്തര ഹോട്ട്ലൈൻ നമ്പറിൽ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പരിസരപ്രദേശങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിലാണ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്തത്. സംഭവത്തിൽ ആരെയും പിടികൂടിയിട്ടില്ല.
അജ്ഞാത വ്യക്തികൾ ഒളിപ്പിച്ച നിലയിലായിരുന്നു ഉപകരണങ്ങൾ. പക്ഷികളെ വേട്ടയാടാനാണ് ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഫുജൈറയുടെ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനായി പരിസ്ഥിതി സംരക്ഷണ അതോറിറ്റി വാർഷിക നിരീക്ഷണ കാമ്പയിൻ സംഘടിപ്പിക്കാറുണ്ട്.
ഈ കാമ്പയിനുകൾ, പ്രദേശത്തിന്റെ പ്രകൃതി വിഭവങ്ങൾക്ക് ഭീഷണിയാകുന്ന നിയമലംഘനങ്ങൾ കണ്ടെത്താനും തടയാനും അതോറിറ്റിയെ സഹായിക്കുന്നതായി ഡയറക്ടർ ആസില അൽ മുഅല്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.