ബൊക്കെ പോലൊരു ചെടി
text_fieldsഫെൺസ് കുടുബത്തിലെ മനോഹരമായ ഒരു ഫെൺ ആണ് ബേർഡ്സ് നെസ്റ്റ് ഫെൺ. അതിന്‍റെ തന്നെ പുതിയ ഒരു വകഭേദമാണ് വെരിഗേറ്റഡ് ബേർഡ്സ് നെസ്റ്റ് ഫെൺ. മഞ്ഞയും ക്രീമും ചേർന്ന കളർ ആണ് ഈ ചെടിയെ കൂടുതൽ സുന്ദരിയാക്കുന്നത്. ഒരു ബൊക്കെ പോലെ തോന്നും ഈ ചെടിയെ കണ്ടാൽ. രണ്ടു മുതൽ മൂന്നടി വരെ ഈ ചെടിക്ക് പൊക്കം വെക്കും. നമുക്ക് ഇതിനെ ഇൻഡോർ ആയും ഔട്ട് ഡോർ ആയും വളർത്താം.
ഔട്ട് ഡോർ ആണേൽ നേരിട്ട് സൂര്യപ്രകാശം കിട്ടാത്ത സ്ഥലം നോക്കി വെക്കുക. ഇളം വെയിൽ ഇതിന് ഇഷ്ടം. ഇൻഡോർ ആയിട്ട് ഏതു ചെടി വളർത്തിയാലും ആഴ്ചയിലൊരിക്കൽ പുറത്ത് ഇളം വെയിലിൽ വെക്കാണം. നന്നായി വെള്ളം ഒഴിച്ച് ചെടിയുടെ പൊടികൾ എല്ലാം മാറ്റാം. നല്ല ഈർപ്പം ഉള്ള മണ്ണാണിഷ്ടം.
നല്ല ഡ്രൈനേജ് ഉള്ള ചെടിച്ചട്ടിയിൽ ചകിരിച്ചോറ്, ചാണകപ്പൊടി, ഗാർഡൻ സോയിൽ എന്നിവ മിക്സ് ചെയതു ചെടി നടാം. വെട്ടം കെട്ടി നിൽക്കാൻ പാടില്ല. അങ്ങനെ ആയാൽ ചെടി ചീഞ്ഞു പോകും. എപ്പോഴും ഈർപ്പം ഇഷ്ടപ്പെടുന്ന ചെടികളാണ് ഫെൺസ്. ഈ ഫെൺസിന്‍റെ നടുക്കുള്ള ഭാഗത്തിന് ക്രൗൺ എന്നാണ് പറയുന്നത്. അവിടെ വെള്ളം ഒഴിക്കരുത്. ഇതിന്‍റെ ഇലകൾക്ക് നല്ല കട്ടിയാണ്. അതിക പരിചരണവും ആവശ്യമില്ല. ഇതിന്‍റെ പരാഗണം എല്ലാ ചെടിയിലും പറ്റില്ല. വളർച്ച എത്തിയ വലിയ ചെടികളിൽ മാത്രമേ പറ്റൂ. അതിന്‍റെ ഇലകളിൽ ചെറിയ സീഡുകൾ കാണും. ഈ സീഡുകൾ ആണ് പരാഗണം നടത്തുന്നത്. ഈ ചെടി നല്ലൊരു എയർ പ്യൂരിഫയർ കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.