20 ലക്ഷം ദിർഹത്തിെൻറ ബിറ്റ് കോയിൻ തട്ടിപ്പ്; ഒരാൾ പിടിയിൽ
text_fieldsദുബൈ: ബിറ്റ്കോയിൻ നൽകാമെന്ന് പറഞ്ഞ് 20 ലക്ഷം ദിർഹം തട്ടിയെടുത്ത സംഭവത്തിൽ ഒരാളെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. സി.െഎ.ഡികളുടെ സഹായത്തോടെയാണ് വമ്പൻ തട്ടിപ്പ് പൊലീസ് തകർത്തത്. ഇന്ത്യൻ വംശജനാണ് പാകിസ്താനികളുടെ തട്ടിപ്പിന് ഇരയായത്. മുമ്പ് ബിറ്റ്കോയിനിൽ നിക്ഷേപമിറക്കി ലാഭം നേടിയിട്ടുള്ള ഇന്ത്യക്കാരൻ ആ പരിചയം വെച്ചാണ് വീണ്ടും ബിറ്റ്കോയിനിൽ ഭാഗ്യപരീക്ഷണം നടത്താൻ ഒരുങ്ങിയത്. തുടർന്ന് ഒാൺലെനിൽ നിന്ന് പാകിസ്താൻകാരനായ ബിറ്റ്കോയിൻ വിൽപനക്കാരനെ കണ്ടെത്തി. ഇയാളുമായി 2000,500 ദിർഹത്തിന് കച്ചവടമുറപ്പിച്ചു. തുടർന്ന് ഷാർജയിൽ താമസിക്കുന്ന പാകിസ്താൻ സ്വദേശിക്ക് പണം െകെമാറിയാൽ ബിറ്റ്കോയിൻ നൽകാമെന്ന് ഇടപാടുകാരൻ അറിയിച്ചു.
ഷാർജയിൽ ഒരു മാളിലെ കോഫി ഷോപ്പിൽ പാകിസ്താൻ സ്വദേശിയെ കണ്ടുമുട്ടിയ ഇന്ത്യക്കാരൻ പണം അയാളെ ഏൽപ്പിച്ചു. ബിറ്റ് കോയിൻ തെൻറ ലാപ്ടോപ്പിൽ ഉണ്ടെന്നും ഇൻറർനെറ്റിന് വേഗം കുറവായതിനാൽ കൈമാറ്റം വൈകുമെന്നും ഇന്ത്യക്കാരനെ വിശ്വസിപ്പിച്ച പാകിസ്താനി പാർക്കിങ് സ്ഥലത്ത് കാറിൽ ഭാര്യയുണ്ടെന്നും അവരോട് സംസാരിച്ചിട്ട് വരാമെന്നും പറഞ്ഞ് മുങ്ങുകയായിരുന്നു. ഏറെ നേരം കഴിഞ്ഞും ഇയാെള കാണാതായതോടെ ഫോണിൽ വിളിച്ചുവെങ്കിലും സ്വിച്ച് ഒാഫ് ആയിരുന്നു. തട്ടിപ്പ് മനസിലായ ഇന്ത്യക്കാരൻ ഉടൻ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.