എൻജിനീയറിങ് ആഗ്രഹിക്കുന്നവര്‍ക്കായി പ്രവേശനം പ്രഖ്യാപിച്ച് ബിറ്റ്‌സ് പിലാനി
text_fieldsദുബൈ: മഹാമാരിക്കാലത്ത് കൂടുതല്‍ ലളിതവും വിദ്യാര്‍ത്ഥി സൗഹൃദപരവുമാക്കി 2021 സെപ്തംബറില്‍ ആരംഭിക്കുന്ന അടുത്ത സെഷനിലേക്ക് താൽകാലിക പ്രവേശനം വാഗ്ദാനം ചെയ്ത് ബിറ്റ്‌സ് പിലാനി ദുബൈ. കോവിഡ് മൂലം ബോര്‍ഡ് പരീക്ഷകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തതിനാല്‍ ഭയവും മാനസിക സമ്മര്‍ദവും അനുഭവിക്കുന്ന വിദ്യാര്‍ത്ഥികൾക്കും രക്ഷിതാക്കൾക്കും ഗുണപ്രദമാകുന്ന പദ്ധതിയാണിത്. ഇതിനു പുറമെ, എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ട് 2021-2022 അക്കാദമിക് വര്‍ഷത്തിലേക്ക് പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 1.5 ദശലക്ഷം ഡോളറിെൻറ സ്‌കോളര്‍ഷിപും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത്തരമൊരു അടിയന്തിര സാഹചര്യത്തിൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും സഹായിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ബിറ്റ്‌സ് പിലാനി ദുബൈ കാമ്പസ് ഡയറക്ടര്‍ പ്രൊഫ. ആര്‍.എന്‍ സാഹ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിന് സുഗമമായ മാറ്റം നല്‍കുക എന്നതാണ് ആശയം. അതുകൊണ്ടാണ് താത്കാലിക പ്രവേശനം നല്‍കാന്‍ തീരുമാനിച്ചത്. അന്തിമ ഫലങ്ങള്‍ പ്രഖ്യാപിച്ച ശേഷം സ്ഥിരീകരിക്കുകയും വിദ്യാര്‍ത്ഥികളെ അവരുടെ സ്‌കോറുകള്‍ പരിഗണിക്കാതെ നിയമിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ടിെൻറ സ്‌കോളര്‍ഷിപ് സ്‌കീം വഴി എൻറോള്‍ ചെയ്യുന്ന എല്ലാ വിദ്യാര്‍ത്ഥികളിലും ഏകദേശം 80 ശതമാനം പേര്‍ക്കും ഏതെങ്കിലും തരം സ്‌കോളര്‍ഷിപ് ലഭിക്കും. അത് ട്യൂഷന്‍ ഫീസ് മാത്രമായി പരിമിതപ്പെടുത്താതെ ഹോസ്റ്റല്‍ ഫീസ് ഇളവുകളിലേക്കും വ്യാപിപ്പിക്കും. ശാരീരിക വെല്ലുവിളി നേരിടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക ഇളവ് അനുവദിക്കും.
ബി.ഇ ബയോ ടെക്‌നോളജി, കെമിക്കല്‍ എൻജിനീയറിങ്, സിവില്‍ എൻജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ & ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷന്‍ എൻജിനീയറിങ്, മെക്കാനിക്കല്‍ എൻജിനീയറിങ് എന്നിവയാണ് 2021 സെപ്തംബറിലെ പ്രധാന കോഴ്‌സുകള്‍. മികച്ച സ്‌കോളര്‍ഷിപ് ഓപ്ഷനുകള്‍, താത്കാലിക പ്രവേശനങ്ങള്‍ എന്നിവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക https://www.bits-pilani.ac.in/dubai എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ admission@dubai.bits-pilani.ac.in എന്ന ഇമെയിൽ വഴി ബന്പ്പെടുകയോ ചെയ്യാം. ഫോണ്‍: 009714 2753700.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.