ജബൽ അലി തുറമുഖത്ത് കപ്പലിൽ സ്ഫോടനം
text_fieldsദുബൈ: ബുധനാഴ്ച രാത്രി നഗരത്തെ നടുക്കിയ സ്ഫോടനത്തിൽനിന്ന് അതിവേഗം പഴയനില വീണ്ടെടുത്ത് ജബൽ അലി തുറമുഖം. 40 മിനിറ്റ് കൊണ്ട് തീ അണച്ചതിനു പുറമെ നേരം പുലർന്നപ്പോൾ എല്ലാം പഴയപടിയായി. ഒരാൾക്കും പരിക്കേറ്റില്ലെന്നു മാത്രമല്ല, 14 ജീവനക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തു.
ബുധനാഴ്ച രാത്രി 12നാണ് ജബൽ അലി തുറമുഖത്ത് നങ്കൂരമിടാൻ ശ്രമിക്കുന്നതിനിടെ ചെറു കപ്പലിലെ കണ്ടെയ്നറുകളിലൊന്ന് പൊട്ടിത്തെറിച്ചത്. പ്രധാന ഷിപ്പിങ് ലൈനിൽനിന്ന് അകലെയായിരുന്നു സ്ഫോടനം. കിലോമീറ്ററുകൾ അകലെ വരെ സ്ഫോടനത്തിെൻറ പ്രകമ്പനമുണ്ടായി. താമസ സ്ഥലങ്ങളിലെ ജനലുകളും വാതിലുകളും കൊട്ടിയടക്കപ്പെട്ടതോടെ ഭൂമികുലുക്കമാണോ എന്നു പോലും ഭയപ്പെട്ടു. എന്നാൽ, സമയോചിതമായി ഇടപെട്ട ദുബൈ സിവിൽ ഡിഫൻസ് 40 മിനിറ്റിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി.
തുറമുഖ ഗതാഗതത്തെ ഒരു രീതിയിലും ബാധിക്കാത്ത രീതിയിലായിരുന്നു ഓപറേഷൻ. കപ്പലിനുള്ളിലെ 14 ജീവനക്കാരെയും രക്ഷപ്പെടുത്തി. സ്ഫോടനത്തിെൻറ കാരണം ദുബൈ പൊലീസും പോർട്ട് അതോറിറ്റിയും അന്വേഷിച്ചു വരുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ പത്താമത്തെ തുറമുഖമാണ് ജബൽ അലി. മിഡിലീസ്റ്റിലെ ഏറ്റവും തിരക്കേറിയ തുറമുഖത്താണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ചരക്ക് എത്തുന്നത്. ഡി.പി വേൾഡിന് കീഴിലുള്ള തുറമുഖത്ത് ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ കാർഗോ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.