രക്തദാന ക്യാമ്പും വിജയാഘോഷവും സംഘടിപ്പിച്ചു
text_fieldsഷാർജ: ഇന്ത്യൻ പ്രവാസി ആർട്സ് ആൻഡ് കൾചറൽ സെൽ (ഐ.പി.എ.സി.സി) പി.ബി.ഡി.എയുടെയും ഷാർജ ഹെൽത്ത് അതോറിറ്റിയുടെയും സഹകരണത്തോടെ ഉമ്മൻ ചാണ്ടി അനുസ്മരണ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പുതുപ്പള്ളി വിജയാഘോഷത്തിന്റെ ഭാഗമായി മധുരം വിളമ്പി. നിരവധിപേർ പങ്കെടുത്ത ചടങ്ങ് ഡോ. സൗമ്യ സരിൻ ഉദ്ഘാടനം ചെയ്തു. ജിൻസ് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ കിരൺ രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. അബ്ദുൽ സലിം, നിസാർ ഹാഷിം, റോബിൻ, അഹമ്മദ്, ഷഫീക്, അനസ്, നിസാർ തിരൂർ, സുധി, ലബീബ്, ജംഷാദ് എന്നിവർ നേതൃത്വം നൽകി. ഉസ്മാൻ ചൂരക്കോട് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.