രക്തദാന ക്യാമ്പ് ഇന്ന്
text_fieldsദുബൈ: കേരള പ്രവാസി അസോസിയേഷൻ ദുബൈ ഹെൽത്ത് അതോറിറ്റിയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ മൂന്ന് വരെ ദുബൈ ലത്തീഫ ഹോസ്പിറ്റലിൽ നടക്കും. രക്തം/പ്ലേറ്റ്ലറ്റ് ദാനം നൽകാൻ തയാറാവുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. 'സ്വയംപര്യാപ്ത കേരളം പ്രവാസികളിലൂടെ' എന്ന ആശയത്തിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് കേരളാ പ്രവാസി അസോസിയേഷൻ. രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യ വാഹന, ഭക്ഷണ സൗകര്യമുൾപ്പെടെ ഒരുക്കിയിട്ടുണ്ടെന്ന് കേരള പ്രവാസി അസോസിയേഷൻ നാഷനൽ കൗൺസിൽ അംഗവും പ്രോഗ്രാം കൺവീനറുമായ ബിനിൽ സ്കറിയ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 0555974656 (അരുൺ -), 0567743010 (ബിനിൽ ), 0526765916 (ഇക്ബാൽ), 0505067213 (ബീന) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.