ബ്ലൂ സ്റ്റാർ സ്പോർട്സ് ഫെസ്റ്റിവൽ നാളെ
text_fieldsഅൽഐൻ: 26ാമത് ബ്ലൂ സ്റ്റാർ ഫാമിലി സ്പോർട്സ് ഫെസ്റ്റിവൽ ഞായറാഴ്ച അൽഐൻ ജൂനിയർസ് സ്കൂളിലും ഡിസംബർ രണ്ടിന് ഇക്സ്ട്രിയൻ ഷൂട്ടിങ് ക്ലബ് അൽമാകാമിലിലും നടത്താൻ തീരുമാനിച്ചതായി സംഘാടകർ അറിയിച്ചു. രണ്ടായിരത്തിൽപരം കായികപ്രതിഭകൾ മാറ്റുരക്കുന്ന കായിക മാമാങ്കമാണ് ഇന്റർ യു.എ.ഇ ബ്ലൂ സ്റ്റാർ സ്പോർട്സ് ഫെസ്റ്റിവൽ. മഹാമേളക്ക് വിവിധ എമിറേറ്റുകളിൽ നിന്നും നാട്ടിൽ നിന്നും നിരവധി അഥിതികൾ എത്തുന്നുണ്ട്.
ശൈഖ് മുസല്ലം ബിൻ ഹാം മേളയുടെ മുഖ്യാഥിതിയായിരിക്കും. കഴിഞ്ഞ 25 വർഷത്തോളമായി ബ്ലൂസ്റ്റാർ നടത്തുന്ന കായികമേളയിൽ ഒട്ടനവധി കായിക പ്രതിഭകൾക്കു മാറ്റുരക്കാൻ അവസരം ലഭിക്കും.
ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, ബാസ്കറ്റ് ബാൾ, വോളിബാൾ എന്നിവ അൽഐൻ ജൂനിർസ് സ്കൂളിലും ഫുട്ബാൾ, ത്രോബാൾ തുടങ്ങി അമ്പതിൽപരം ഇവന്റുകൾ ഇക്യുസ്ട്രിയൻ ക്ലബിലുമാണ് അരങ്ങേറുക. വിവരങ്ങൾക്ക് 050 5735750, 0505237142, 0506437005, 0551263355.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.