തദ്ദേശീയമായി വിളയിച്ച ബ്ലൂബറികള് കയറ്റുമതി ചെയ്യും
text_fieldsഅബൂദബി: അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇമാറാത്തി കമ്പനി തദ്ദേശീയമായി വിളയിച്ച ബ്ലൂബറികള് ഇന്ത്യ, ജപ്പാന്, തായ്ലൻഡ്, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. യാസ് ഹോള്‍ഡിങ്സിന്റെ കാര്‍ഷിക വിഭാഗമായ എലൈറ്റ് അഗ്രോ ഹോള്‍ഡിങ്സിന്റെ ഉപകമ്പനിയായ എലൈറ്റ് ഗ്ലോബല്‍ ഫ്രഷ് ട്രേഡിങ് ആണ് ബ്ലൂബറികള് ഉൽപാദിപ്പിക്കുന്നത്.
എലൈറ്റ് ഗ്ലോബല്‍ ഫ്രഷ് ട്രേഡിങ് ആണ് ഇമാറാത്തിലെ ആദ്യത്തെയും വന്തോതിലെയും ബ്ലൂബറി ഉൽപാദകര്. ഈ മാസം ആരംഭിക്കുന്ന ബ്ലൂബറി കയറ്റുമതി മേയ് അവസാനം വരെ തുടരും. 2024ഓടെ ജനുവരി മുതല്‍ മേയ് വരെ കയറ്റുമതി നടത്താനും പുതിയ വിപണികള്‍ കണ്ടെത്താനും കമ്പനി ശ്രമിക്കും. യു.എ.ഇയുടെ ഭക്ഷ്യസുസ്ഥിരതക്കും സാമ്പത്തിക വൈവിധ്യവത്കരണത്തിനും നീക്കം സഹായകമാണെന്ന് എലൈറ്റ് അഗ്രോ ഹോള്‍ഡിങ് സി.ഇ.ഒ ഡോ. അബ്ദുല്മോനം അല്‍മര്‍സൂഖി പറഞ്ഞു.
കഴിഞ്ഞവര്‍ഷം കമ്പനി മലേഷ്യ, സിംഗപ്പൂര്‍, ഹോങ്കോങ് എന്നിവിടങ്ങളിലേക്ക് ബ്ലൂബറി കയറ്റുമതി ആരംഭിച്ചിരുന്നു. അല്‍ഐനിലെ അല്‍ ഫോഹ ഫാമിലേക്ക് 14 ഹെക്ടറിലായി 72,000ത്തിലേറെ ബ്ലൂബറികളാണ് വെച്ചുപിടിപ്പിച്ചത്. ഇതോടെ 2022ല്‍ കമ്പനി കൈവരിച്ച 205-280 ടണ്‍ വിളവ് 2023ല്‍ 400 ടണ്‍ ആയി വര്‍ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.