ബോർഡിങ് പാസും പി.സി.ആർ ടെസ്റ്റും വീട്ടുപടിക്കൽ
text_fieldsദുബൈ: വിമാനയാത്രക്കാരുടെ വലിയ ടെൻഷനാണ് ബാഗേജ്. ഒന്നോ രണ്ടോ കിലോയുടെ പേരിൽ പലപ്പോഴും വിമാനത്താവളത്തിൽ വെച്ച് പെട്ടിപൊട്ടിക്കേണ്ട അവസ്ഥയുണ്ടാവാറുണ്ട് പലർക്കും.
ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുകയാണ് ഇത്തിഹാദ് എയർലൈൻസ്. വീടുകളിലെത്തി ബാഗേജ് ശേഖരിക്കും എന്ന് മാത്രമല്ല, ബോർഡിങ് പാസും നൽകുന്ന പദ്ധതിയാണ് ഇത്തിഹാദ് നടപ്പാക്കുന്നത്. വീട്ടിൽ തന്നെ പി.സി.ആർ പരിശോധന നടത്താനും അവസരമുണ്ടാവും. വിമാനത്താവളത്തിലെ അവസാന നിമിഷത്തെ ഓട്ടപ്പാച്ചിലും വരിനിൽക്കലും ഒഴിവാക്കാൻ കഴിയും.
കോവിഡ് കാലത്ത് സുരക്ഷിത യാത്രയൊരുക്കാൻ ലക്ഷ്യമിട്ടാണ് ഇത്തിഹാദിെൻറ പദ്ധതി. etihad.com/homecheckin എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. 220 ദിർഹം മുതൽ മുകളിലേക്കാണ് ഇൗ സേവനത്തിന് നിരക്ക് ഈടാക്കുന്നത്. പി.സി.ആർ പരിശോധനക്ക് 250 ദിർഹം അധികം നൽകണം. 48 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. ദുബൈ നാഷനൽ എയർ ട്രാവൽ ഏജൻസി, ഡുബ്സ് എന്നിവരുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
അബൂദബി വിമാനത്താവളത്തിെൻറ 70 കിലോമീറ്റർ ചുറ്റളവിലുള്ളവർക്കാണ് സേവനം ലഭിക്കുക. ഇൗ മേഖലക്ക് പുറത്തുള്ളവർ അധിക നിരക്ക് നൽകണം. ഒരാളുടെ നാലു ബാഗുകൾ വരെ കൊണ്ടുപോകും. ഹോട്ടലിലും താമസസ്ഥലങ്ങളിലും എത്തി ബാഗേജ് ശേഖരിക്കും. ഏജൻറ് വീട്ടിലെത്തുേമ്പാൾ യാത്രക്കാർ എല്ലാവരും ഹാജരായിരിക്കണം. യാത്രാ രേഖകൾ നൽകുകയും ചെയ്യണം. അധിക ബാഗേജുണ്ടെങ്കിൽ ബാഗേജ് അലവൻസ് പ്രകാരമുള്ള തുക അടച്ച് കൂടുതൽ ലഗേജ് കൊണ്ടുപോകാൻ കഴിയും. ബാഗുകൾ അണുനശീകരണം നടത്തുന്ന പാക്കേജുമുണ്ട്. രാവിലെ എട്ടിനും രാത്രി എട്ടിനും ഇടയിലാണ് വീടുകളിലെ ചെക്ക് ഇൻ. യു.എസ് യാത്രക്കാർക്ക് ഈ സേവനം ലഭ്യമല്ല.
രക്ഷിതാക്കൾ കൂടെയില്ലാത്ത കുട്ടികൾ, മെഡിക്കൽ സേവനം ആവശ്യമുള്ളവർ, വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നവർ, ടിക്കറ്റ് കൺഫേം ആകാത്തവർ എന്നിവർക്കും സേവനം ലഭിക്കില്ല. +971 52 382 9090 എന്ന നമ്പറിൽ വിളിക്കുകയോ വാട്സ്ആപ് ചെയ്യുകയോ ചെയ്താൽ സംശയങ്ങൾക്ക് മറുപടി ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.