ബുർ ദുബൈ തുറമുഖത്ത് ബോട്ടിന് തീപ്പിടിച്ചു
text_fieldsബുർ ദുബൈയിലെ തുറമുഖത്തുള്ള ബോട്ടിലെ തീ അണക്കുന്ന അഗ്നിരക്ഷ സേന
ദുബൈ: ബുർ ദുബൈയിലെ തുറമുഖത്ത് നിർത്തിയിട്ട ബോട്ടിന് തീപ്പിടിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് തീപ്പിടിത്തമുണ്ടായത്. സിവിൽ ഡിഫൻസ് ഓഫിസിൽ വിവരം ലഭിച്ചതിനെ തുടർന്ന് ഇത്തിഹാദ് ഫയർസ്റ്റേഷനിൽനിന്നുള്ള അഗ്നിശമന സേന രംഗത്തെത്തി തീ അണച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
തുറമുഖത്തുള്ള ഒരു ഗോഡൗണിനു സമീപത്ത് നിർത്തിയിട്ട ബോട്ടിനാണ് തീപ്പിടിച്ചത്. അൽ കറാമ ഫയർ സ്റ്റേഷൻ, അൽ റാസ് ഫയർ സ്റ്റേഷൻ, മാരിടൈം റെസ്ക്യൂ സെന്റർ എന്നിവയും തീ അണക്കുന്നതിൽ പങ്കാളികളായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.