ക്രീക്കിന് അലങ്കാരമായി ബോട്ട് പരേഡ്
text_fieldsദുബൈ: ദേശീയദിനാഘോഷത്തിന് മാറ്റുകൂട്ടി ദുബൈ ക്രീക്കിൽ അബ്ര ബോട്ടുകളുടെ പരേഡ്. യുനൈറ്റഡ് പി.ആർ.ഒ അസോസിയേഷെൻറ നേതൃത്വത്തിൽ സെവൻ ക്യാപിറ്റൽസിെൻറ സഹകരണത്തോടെ 50 ബോട്ടുകളുടെ പരേഡാണ് സംഘടിപ്പിച്ചത്. ഇതിനുശേഷം 50 കിലോവരുന്ന കേക്കും മുറിച്ചു. കോൽക്കളി, കളരിപ്പയറ്റ്, ശിങ്കാരിമേളം ഉൾപ്പെടെയുള്ള പരിപാടികളും അരേങ്ങറി. അബ്ര ബോട്ടുകളിൽ സാധാരണക്കാർക്ക് ക്രീക്ക് ചുറ്റിക്കാണാനുള്ള അവസരവും ഉണ്ടായിരുന്നു. പ്രവാസികളുടെ ബിസിനസ് വളർച്ചയിൽ മുഖ്യപങ്ക് വഹിച്ച സ്ഥലമാണ് ക്രീക്കെന്നും അതിനാലാണ് ഇവിടെ ആഘോഷം സംഘടിപ്പിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു. സംഘടന വൈസ് പ്രസിഡൻറ് റിയാസ് കിൽട്ടനും സെവൻ ക്യാപിറ്റൽ സി.ഇ.ഒ ഷഹീനും ചേർന്നാണ് പ്രോഗ്രാം കോഓഡിനേറ്റ് ചെയ്തത്.
അസോ. പ്രസിഡൻറ് സലിം ഇട്ടമ്മൽ നേതൃത്വം നൽകി. ആർ.ടി.എ അബ്ര ബോട്ടുകളുടെ കരാർ കമ്പനിയായ ഭീം മീഡിയ എം.ഡി ജിജോ ജലാലാണ് അവസരം ഒരുക്കിയത്. ട്രാഫിക് ഡിപ്പാർട്മെൻറ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ ജുമാ ബിൻ സുവൈദാൻ ബോട്ട് റാലി ഫ്ലാഗ്ഓഫ് ചെയ്തു. മുഖ്യരക്ഷാധികാരി ഫൈസൽ ജമാൽ അൽ കാബി, ജന. സെക്രട്ടറി അജിത് ഇബ്രാഹിം, ട്രഷറർ മുഹ്സിൻ കാലിക്കറ്റ്, വൈസ് പ്രസിഡൻറ് ഗഫൂർ പൂക്കാട്, ഫസൽ റഹ്മാൻ, മുജീബ് മപ്പാട്ടുകര, മോഹൻ മേനോൻ, ബഷീർ സെയ്ദ്, സൈനുദ്ദീൻ, അബ്ദുൽ ഗഫൂർ മുസല്ല തുടങ്ങിയവർ നേതൃത്വം നൽകി. ഉച്ചയോടെ തുടങ്ങിയ ബോട്ട് റാലി ഒരു മണിക്കൂർ നീണ്ടുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.