തൃശൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
text_fieldsദുബൈ: ദുബൈയിൽ നിര്യാതനായ തൃശൂർ പള്ളം ചിറ്റോതയിൽ അബ്ദുൽ ലത്തീഫിന്റെ (43) മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. ചൊവ്വാഴ്ച രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സാമൂഹികപ്രവർത്തകനായ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചിരുന്നു.
ദുബൈയിൽ താമസിച്ചുവന്ന അബ്ദുൽ ലത്തീഫിനെ ഈ മാസം മൂന്നിനാണ് മരിച്ച നിലയിൽ ദുബൈ പൊലീസ് കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ഭാര്യ നസീറയുടെ അപേക്ഷ പരിഗണിച്ച് മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവുകളും ദുബൈ കോൺസുലേറ്റ് അനുവദിച്ചിരുന്നു. പിതാവ്: അബ്ദുറഹ്മാൻ. മാതാവ്: ആയിശ. മൂന്ന് മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.