ആഫ്രിക്കൻ സ്വദേശികളുടെ ഏറ്റുമുട്ടലിനിടെ മരിച്ച വിഷ്ണുവിെൻറ മൃതദേഹം നാളെ നാട്ടിലെത്തിക്കും
text_fieldsഷാർജ: ഷാർജയിൽ ആഫ്രിക്കൻ സ്വദേശികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ വീണു മരിച്ച ഇടുക്കി നെടുങ്കണ്ടം തെക്കേകൂട്ടാർ തടത്തിൽ പി.കെ. വിജയെൻറ മകൻ ടി.വി. വിഷ്ണുവിെൻറ (29) മൃതദേഹം വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിക്കും. ബുധനാഴ്ച രാത്രി 12.40ന് ദുബൈയിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് അയക്കുന്നത്. രാവിലെ 6.20ന് നെടുമ്പാശേരിയിൽ എത്തിക്കുന്ന മൃതദേഹം വീട്ടിലെത്തിച്ച് ഉച്ചക്ക് രണ്ടിന് സംസ്കരിക്കും.
ജൂൺ 15നാണ് വിഷ്ണുമരിച്ചത്. ഷാർജ അബൂഷഗാറയിലെ താമസ സ്ഥലത്ത് ആഫ്രിക്കൻ സ്വദേശികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിയിൽ കുടുങ്ങിയ വിഷ്ണു ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണാണ് മരിച്ചത്. അടിയേറ്റതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. അതേസമയം, കെട്ടിടത്തിൽ നിന്ന് വീണതിനെ തുടർന്ന് തലക്കേറ്റ ക്ഷതമാണ് മരണകാരണം എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചോളം ആഫ്രിക്കൻ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷാർജയിലെ സലൂൺ ജീവനക്കാരനായിരുന്നു വിഷ്ണു. ജോലിക്ക് പോകാതിരുന്ന ഓഫ് ദിവസമാണ് സംഭവം. സ്ഥാപനം ഉടമയുടെയും സാമൂഹിക പ്രവർത്തകരുടെയും ഷാർജ ഇന്ത്യൻ അസോസിയേഷെൻറയും മാസിെൻറയും നേതൃത്വത്തിൽ 20 ദിവസമായി നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് മൃതദേഹം നാട്ടിലേക്ക് അയക്കാൻ കഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.