ഷാർജ മേളക്ക് മുമ്പ് ദുബൈയിൽ വമ്പൻ പുസ്തക മേള വരുന്നു
text_fieldsദുബൈ: നോമ്പും പെരുന്നാളും ഒാണവും ക്രിസ്മസുമെല്ലാം പോലെ യു.എ.ഇയിലെ അക്ഷര സ്നേഹികൾ പ്രേത്യകിച്ച് മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ആഘോഷമാണ് ഷാർജ അന്താരാഷ്ട്ര പുസ്തക മേള. മേളയുടെ 37ാം എഡീഷൻ കൃത്യം 40 ദിവസം കഴിഞ്ഞാൽ ആരംഭിക്കും.
10 ദിവസം നീളുന്ന മേളയിൽ വിവിധ ഭാഷകളിലായി ആയിരക്കണക്കിന് പുതിയ പുസ്തകങ്ങളാണ് പുറത്തിറങ്ങുക. എന്നാൽ ഷാർജ മേളക്ക് മുൻപ് ദുബൈയിൽ വരുന്നുണ്ട് ഒരു പുസ്തക മേള. 80 ശതമാനം വരെ വിലക്കിഴിവിൽ പുസ്തകങ്ങൾ ലഭ്യമാകുമെന്നാണ് പ്രാഥമിക വിവരം.
ബിഗ് ബാഡ് വൂൾഫ് ബുക് സെയിൽ ഒക്ടോബർ 18നാണ് ആരംഭിക്കുക. സ്ഥലം: ദുബൈ സ്റ്റുഡിയോ സിറ്റി. ഇരുപതിനായിരം തലക്കെട്ടുകളിലായി 30 ലക്ഷം പുസ്തകങ്ങളാണ് ദുബൈ തുറമുഖത്തേക്ക് അടുത്തു കൊണ്ടിരിക്കുന്നത്. ചുരുങ്ങിയത് 50 ശതമാനമാണ് വിലക്കിഴിവ്. നോവൽ, കല, ചരിത്രം, ഡിസൈൻ, പാചകം എന്നിങ്ങനെ വിവിധ വിഭാഗം പുസ്തകങ്ങൾ. മേളയിലേക്ക് പ്രവേശിക്കാൻ ഫീസില്ല, രാത്രിയെന്നോ പകലെന്നോ ഇല്ല.
മുഴുവൻ സമയവും തുറന്നിട്ടിരിക്കും. കുട്ടികളിലും കുടുംബങ്ങളിലും വായനാ സംസ്കാരം കൂടുതൽ ശക്തമാക്കാൻ മേള സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകരായ ഇങ്ക് റീഡബിൾ ബുക്സ് മാനേജിങ് പാർട്ണർ മുഹമ്മദ് അൽ െഎദറൂസ് പറ
യുന്നു.
മലേഷ്യയിൽ 2009ൽ ആരംഭിച്ച ബിഗ് ബാഡ് വോൾഫ് ബുക്സെയിൽ ജക്കാർത്ത, മനില, കൊളംബോ, ബാേങ്കാക്, തായ്പേയ് എന്നിവിടങ്ങളിൽ നേരത്തേ ഇത്തരം വമ്പൻ മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.