Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനിശ്ശബ്​ദ...

നിശ്ശബ്​ദ പുസ്​തകോത്സവം;  വാങ്​മയ ചിത്രങ്ങൾ  കാത്ത്​ ഷാർജ

text_fields
bookmark_border
നിശ്ശബ്​ദ പുസ്​തകോത്സവം;  വാങ്​മയ ചിത്രങ്ങൾ  കാത്ത്​ ഷാർജ
cancel

ഷാർജ: വാക്കുകൾക്കപ്പുറത്തെ വാചാലത ആവിഷ്​കരിക്കുന്ന നിശ്ശബ്​ദ പുസ്​തകങ്ങളുടെ പ്രദർശനത്തിന്​ ഷാർജ വേദിയാവുന്നു. യു.എ.ഇ ബോർഡ്​ ഒാൺ ബുക്​സ്​ ഫോർ യങ്​ പീപ്പിളി​​​െൻറ (യു.എ.ഇ.ബി.ബി.വൈ) ആഭിമുഖ്യത്തിൽ ആഗസ്​റ്റിലാണ്​ മേള അരങ്ങേറുക. 2012ൽ ഇറ്റലിയിലെ ലാംപഡുസ ദ്വീപിലാണ്​ പ്രഥമ നിശ്ശബ്​ദ പുസ്​തകോത്സവം നടന്നത്​. ലാംപഡുസയിലെ അഭയാർഥികളായ കുട്ടികൾക്ക്​ ചിത്രങ്ങൾ മാത്രം നിറഞ്ഞ പുസ്​തകങ്ങൾ സമ്മാനിച്ച്​ ഭാഷാതിർത്തികളില്ലാതെ അറിവി​​​െൻറയും സന്തോഷത്തി​​​െൻറയും ലോകത്തിലേക്ക്​ നയിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പുസ്​തകോത്സവം.

ഷാർജ ആർട്ട്​ ഫൗണ്ടേഷനിൽ ആഗസ്​റ്റ്​ ഒന്നിന്​ ആരംഭിക്കുന്ന പുസ്​തകമേള എട്ടാഴ്​ച നീണ്ടുനിൽക്കും. 54 ചിത്രപുസ്​തകങ്ങളായിരിക്കും പ്രദർശനത്തിലുണ്ടാവുക. അറബ്​ മേഖലയിൽനിന്നുള്ള മൂന്ന്​ പുസ്​തകങ്ങളാണുണ്ടാവുക. പ്രഥമ നിശ്ശബ്​ദ പുസ്​തകോത്സവത്തിൽ പ്രദർശിപ്പിച്ചവയാണ്​ ബാക്കി 51 പുസ്​തകങ്ങൾ. 18 രാജ്യങ്ങളിൽനിന്നുള്ളവയാണിത്​.

ചിത്രഭാഷ സാർവലൗകികമാണെന്നും പറയപ്പെട്ടതും എഴുതപ്പെട്ടതുമായ വാക്കിനേക്കാൾ ഇതിന്​ ശക്​തിയുണ്ടെന്നും യു.എ.ഇ.ബി.ബി.വൈ പ്രസിഡൻറ്​ മർവ ആൽ അഖ്​റൂബി അഭിപ്രായപ്പെട്ടു. ഇത്തരം പുസ്​തകങ്ങൾ പ്രസിദ്ധീകരിക്കാൻ രചയിതാക്കൾക്കും പ്രസാധകർക്കും മേള പ്രോത്സാഹനമാകുമെന്ന്​ പ്രത്യാശിക്കുന്നു. 
ചിത്രപുസ്​തകങ്ങൾ ദൃശ്യസാക്ഷരത സമ്പുഷ്​ടമാക്കുന്നു. സർഗാത്​മകത, നിരൂപണ ബുദ്ധി, വിദ്യാഭ്യാസ നേട്ടം, സഹാനുഭൂതി എന്നിവ വർധിക്കാനും ഇവ ഉപകരിക്കുമെന്ന്​ പഠനങ്ങൾ തെളിയിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. 

 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:book festgulf newsmalayalam news
News Summary - book fest-uae-gulf news
Next Story