ന്യൂഡൽഹി പുസ്തകമേളയിൽ ഷാർജ വിശിഷ്ടാതിഥി
text_fieldsഷാർജ: അറിവിെൻറയും അക്ഷരങ്ങളുടെയും തലസ്ഥാനത്തിന് ഇന്ത്യയുടെ ആദരം. അടുത്ത വർഷം നടക്കുന്ന ന്യൂഡൽഹി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഷാർജ വിശിഷ്ടാതിഥിയാവും. ഷാർജയെ സ്വാഗതം ചെയ്യുന്ന ന്യൂഡൽഹി ബുക്ഫെയർ മാനേജ്മെൻറിെൻറ അറിയിപ്പ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിെൻറ നടത്തിപ്പുകാരായ ഷാർജ ബുക് അതോറിറ്റിയാണ് പുറത്തുവിട്ടത്. സാഹിത്യം, കലാ പ്രവർത്തനം, വിജ്ഞാന പരിപോഷണം, വായനയും അറിവും പങ്കുവെക്കുന്ന പ്രവർത്തനങ്ങൾ എന്നിവയാണ് ഷാർജയെ തെരഞ്ഞെടുക്കാൻ കാരണമായത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രസാധകരും വായനക്കാരും എത്തിച്ചേരുന്ന ന്യൂഡൽഹി പുസ്തക മേളയിൽ അതിഥിയായുള്ള പങ്കാളിത്തം ഷാർജയുടെ സാംസ്കാരിക ഗരിമ കൂടുതൽ ശക്തമാക്കാൻ ഉപകരിക്കും.
ഇൗ വർഷത്തെ സാവോ പോളോ അന്താരാഷ്ട്ര പുസ്തക മേളയിലും പാരിസ് പുസ്തമേളയിലും ലോക പുസ്തക തലസ്ഥാനമായ ഷാർജ വിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെട്ടിട്ടുണ്ട്. സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ദർശനങ്ങളുടെ ഫലമായാണ് ഷാർജ സാഹിത്യ^സാംസ്കാരിക ഭൂപടത്തിൽ പ്രകാശിക്കുന്ന ഇടമായി മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.