പാരിസ് പുസ്തകമേള: ഷാര്‍ജ വിശിഷ്ടാതിഥി
text_fieldsഷാര്‍ജ: 38ാമത് പാരീസ് പുസ്തകമേളയില്‍ വിശിഷ്ട അതിഥി പട്ടണമായി ഷാര്‍ജ പങ്കെടുക്കും. 16 മുതല്‍ 19 വരെയാണ് പാരീസ് അന്താരാഷ്ട്ര പുസ്തകമേള നടക്കുക. യു.എ.ഇയുടെ തനത് സംസ്കാരം ഉയര്‍ത്തി കാട്ടുന്നതോടൊപ്പം സെമിനാറുകള്‍, ചര്‍ച്ചകള്‍, പരമ്പരാഗത കലകള്‍ എന്നിവക്ക് പുറമെ എഴുത്തുകാരും പങ്കെടുക്കുമെന്ന് ഷാര്‍ജ ബുക് അതോറിറ്റി പറഞ്ഞു. 150 അറബ്, യു.എ.ഇ പ്രസാധകരും മാധ്യമപ്രവര്‍ത്തകരും അണിനിരക്കും.
പാരീസിെൻറ തെരുവുകളില്‍ ഷാര്‍ജയുടെ സാംസ്കാരിക അടയാളങ്ങളും കലകളും പ്രദര്‍ശിപ്പിക്കും. ഷാര്‍ജ പവലിയനില്‍ മുന്‍നിര സാംസ്കാരിക സ്ഥാപനങ്ങളായ എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയന്, എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷന്, നാഷണല്‍ മീഡിയ കൗണ്‍സില്‍, ഷാര്‍ജ സംസ്കാരിക വകുപ്പ്, ഷാര്‍ജ ഇൻസ്റ്റിറ്റ്യൂട്ട് ഹെറിറ്റേജ്, സുല്‍ത്താന്‍ അല്‍ ഖാസിമി സെൻറര്‍ ഫോര്‍ ഗള്‍ഫ് സ്റ്റഡീസ്, ഷാര്‍ജ മീഡിയ കോര്പ്പറേഷന്, യു.എ.ഇ ബോര്‍ഡ് ഓണ്‍ ബുക്സ് ഫോര്‍ യങ് പീപ്പിള്‍, ഷാര്‍ജ ലൈബ്രറീസ്, നോളജ് വിത്ത് ഒൗട്ട് ബോര്‍ഡര്‍സ്, 1,001 ശീര്‍ഷകങ്ങള്‍, അല്‍ ഖാസിമി പബ്ലിക്കേഷന്‍സ്, കലിമാത് ഗ്രൂപ്പ്, അറബിക് ചില്‍ഡ്രന്‍സ് ലിറ്ററേച്ചര്‍ തുടങ്ങിയ പങ്കെടുക്കുമെന്ന് ബുക് അതോറിറ്റി ചെയര്മാന് അഹമ്മദ് ബിന്‍ റക്കാദ് ആല് അംറി പറഞ്ഞു. സംഗീതം, കവിത, പരമ്പരാഗത വസ്ത്രം, കരകൗശല പ്രദര്‍ശനം എന്നിവയും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.