ഷാർജ കുട്ടികളുടെ വായനോത്സവത്തിന് ഇന്ന് സമാപനം
text_fieldsഷാർജ: അറിവ് കണ്ടെത്തുക എന്ന ശീർഷകത്തിൽ ഷാർജ അൽതാവൂനിലെ എക്സ്പോസെൻററിൽ നടക്കുന്ന വായനോത്സവത്തിലേക്ക് ആയിര ങ്ങളാണ് വെള്ളിയാഴ്ച എത്തിയത്. മറ്റുദിവസങ്ങളെ അപേഷിച്ച് പുസ്തകങ്ങളുടെ പവലിയനുകളിലും നല്ല തിരക്ക് അനുഭവപ്പെ ട്ടു. ഹാരിപ്പോർട്ടർ, ഹാർഡി ബോയ്സ്, സീക്രട്ട് സെവൻ, മലോറി ടവേർസ്, ഫെയ്മസ് ഫൈവ്, ഗുസ് ബംപ്സ്, അനിംപോർഫ്സ്, ഒലിവർടി സ്റ്റ് തുടങ്ങി കുട്ടികളുടെ ഇംഗ്ലീഷ് പുസ്തകങ്ങൾ വിവിധ പവലിയനുകളിലുണ്ടായിരുന്നു.
എന്നാൽ ഏറ്റവും കൂടുതൽ വിറ്റു പോയത് കുട്ടികളുടെ അറബ് പുസ്തകങ്ങളാണ്. അറബ് ബാലസാഹിത്യരംഗം മറ്റേത് ഭാഷയേക്കാളും യൗവ്വനദശയിലാണെന്ന് ഓർമപ്പെടുത്തുകയായിരുന്നു പവലിയനുകളിൽ നിരത്തിയ പുസ്തകങ്ങൾ. പരിപാടികൾ അവസാനിക്കുംവരെ മെക്സിക്കൻ മിനിയേച്ചർ പാവ കളികാണാൻ കുട്ടികളുണ്ടായിരുന്നു. സിൽക്ക് റൂട്ടിലും നല്ലതിരക്കാണ് അനുഭവപ്പെട്ടത്. നെമോയുടെ പേടകത്തിനകത്ത് ആളൊഴിഞ്ഞ നേരമുണ്ടായില്ല. കുട്ടികൾക്കായി ചെസ് ഉൾപ്പെടെയുള്ള മത്സരങ്ങളും ശിൽപശാലകളും നടന്നു.
മുതിർന്നവർ പറയുന്ന കഥകൾ കേൾക്കാൻ കുട്ടികൾ കാത്തിരുന്നു. കുട്ടികളുടെ പുസ്തകങ്ങൾക്കായി വരച്ച ചിത്രങ്ങൾ കാണാനും കുട്ടികൾ സമയം കണ്ടെത്തി. വായനോത്സവത്തിൽ പ്രദർശിപ്പിച്ച സിനിമകളുടെ എല്ലാ പുസ്തകങ്ങളും ലഭ്യമായിരുന്നു. അവധിദിനം പ്രമാണിച്ച് പ്രത്യേക കുക്കറി ഷോയും അരങ്ങേറി. മലയാളികളുടെ സാന്നിധ്യവും വെള്ളിയാഴ്ച വലിയതോതിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.