കോവിഡ് കാലത്തെ രചനകൾക്ക് പുസ്തകസാഫല്യം
text_fieldsഷാർജ: കോവിഡ് മഹാമാരിയിൽ ലോക്ഡൗണിൽ സമൂഹമധ്യേ എത്തിയ ആനുകാലിക ആലോചനകൾ പുസ്തകരൂപത്തിലാക്കി നിലമ്പൂർ അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് അറബിക് വിഭാഗം മേധാവി ഡോ. അലി ജാഫർ സി.എച്ചിെൻറ 'വചനാമൃതം' പി.വി. അബ്ദുൽ വഹാബ് എം.പി. പ്രകാശനം ചെയ്തു. ലെബനീസ് അമേരിക്കൻ എഴുത്തുകാരി ഇഖ്ലാസ് ഫ്രാൻസിസ് ആദ്യപ്രതി ഏറ്റുവാങ്ങി. ഇറാഖി കവയിത്രി സാജിദ അൽ മൂസവി, ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, നവാസ് പുനൂർ, യു.എ.ഇ കെ.എം.സി.സി ജന. സെക്രട്ടറി പി.കെ. അൻവർ നഹ, ഡോ. സാബിർ നവാസ്, ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, എ.എ.കെ ഗ്രൂപ് ചെയർമാൻ മുസ്തഫ പാറപ്പുറത്ത്, ഡോ. മുഹമ്മദ് റാഫി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.