പുസ്തേകാത്സവം: മധുരസംഗീതമായി മലയാളത്തിെൻറ ചിത്രേച്ചി
text_fieldsഷാര്‍ജ: മലയാളത്തിെൻറ വാനമ്പാടിയായിരുന്നു വെള്ളിയാഴ്ച പുസ്തകമേളയുടെ സംഗീതം. വെള്ളിയാഴ്ചയുടെ ആൾപ്പൂരത്തിെൻറ ആരവങ്ങൾക്കിടയിലും ചിേത്രച്ചിയുടെ മധുരസംഗീതം ഇവിടമാകെ അലയടിച്ചു. കെ.എസ്. ചിത്രയുടെ ജീവിതത്തിലെ നിമിഷങ്ങള്‍ കോര്‍ത്തിണക്കി, ഒലിവ് പ്രസിദ്ധീകരിച്ച അനുഭവം, ഓര്മ, യാത്ര പുസ്തക പ്രകാശന ചടങ്ങിൽ ഉപകരണ സംഗീതങ്ങളുടെ അകമ്പടിയില്ലാതെയാണ് പാടിയത്.
തമിഴ്, മലയാളം, അറബ് ഗാനങ്ങള്‍ക്ക് സദസ്സായിരുന്നു താളം തീര്‍ത്തത്. ടി. പത്മനാഭന്, എം.കെ. മുനീര്‍ എം.എല്‍.എക്ക് നല്കി പുസ്തകം പ്രകാശനം ചെയ്തു. ലിജീഷ് കുമാര്‍ പുസ്തകം പരിചയപ്പെടുത്തി. ടോണി ചിറ്റാട്ടുകുളം തയാറാക്കിയ പുസ്തകത്തില്‍ കൊച്ചു ചിത്രയുടെ പാട്ടുമോഹങ്ങള് മുതലുള്ള ജീവിതമുഹൂര്‍ത്തങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
സംഗീതം പഠിക്കാനുള്ള മോഹവുമായി അഭിമുഖത്തിന് പോയതും രാഗമേതെന്ന് ചോദിച്ചപ്പോള്‍ അറിയില്ല എന്ന് തുറന്നുപറഞ്ഞതുമായ കഥകള്‍ പുസ്തകം രേഖപ്പെടുത്തുന്നു. പുരസ്കാരങ്ങള്‍ നേടുന്ന കലാകാരന്മാര് മികച്ച വ്യക്തികളാകണമെന്നില്ല, എന്നാല്‍, പാട്ടുകളില്‍ മാത്രമല്ല ജീവിതത്തിലൂടനീളം എളിമയും വിനയവും കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വമാണ് ചിത്രയെന്ന് ടി. പദ്മനാഭന് അഭിപ്രായപ്പെട്ടു. ഒലിവ് എക്സിക്യൂട്ടിവ് എഡിറ്റര്‍ ഷഹനാസ് അവതാരകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.