പുസ്തക ചർച്ച സംഘടിപ്പിച്ചു
text_fieldsഅജ്മാൻ: ഇന്ത്യൻ സോഷ്യൽ സെൻറർ സാഹിത്യ വിഭാഗം വിജു. സി. പറവൂരിെൻറ ‘കുടിയിറക്കപ്പെട്ടവെൻറ നിലവിളികൾ’ പുസ്തക ചർച്ച സംഘടിപ്പിച്ചു. സോഷ്യൽ സെൻറർ ഹാളിൽ സംഘടിപ്പിച്ച പുസ്തക ചർച്ച പ്രസിഡണ്ട് ജാസ്സിം മുഹമ്മദിെൻറ അധ്യക്ഷതയിൽ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ സാദിഖ് കാവിൽ ഉൽഘാടനം ചെയ്തു.
സാഹിത്യ വിഭാഗം കൺവിനർ രാജേന്ദ്രൻ വിഷയവാതരണവും നടത്തി. സലിം അയ്യനത്ത് മോഡറേറ്റായിരുന്നു. പുസ്തക ചർച്ചയിൽ ഇ.കെ. ദിനേശൻ, സിറാജ് നായർ, ഹാരിസ് വാളാട്, അജിത്ത് അനന്തപുരി, റഫിക്ക് മേമുണ്ട, ബിനു തങ്കച്ചി, മനിഷ് നരണിപ്പുഴ, രാജേഷ് വെങ്കിലാട്, ഹബീബ് പട്ടാമ്പി, ജോസ് ആൻറണി കൂരീപ്പുഴ, ഹമീദ് ചങ്ങരംകുളം, അനിത വിനോദ് , ഷാജി കെ.വി. എന്നിവരും സംസാരിച്ചു.ചർച്ചയിൽ ഉയർന്നു വന്ന സംശയങ്ങൾക്ക് കഥാകൃത്ത് വിജു മറുപടി നൽകി. ഷിഹാബ് മലബാർ സ്വാഗതവും പ്രഘോഷ് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.