പുസ്തകങ്ങൾ മനുഷ്യനെ ഏകീകരിക്കാൻ ഉപകരിക്കണം -ഡോ. ഉണ്ണികൃഷ്ണൻ നായർ
text_fieldsദുബൈ: പുസ്തകങ്ങൾ മനുഷ്യരാശിയെ ഏകീകരിക്കാൻ ഉപകരിക്കണമെന്ന് വി.എസ്.എസ്.സി ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ നായർ അഭിപ്രായപ്പെട്ടു. എ.വി.എ ഗ്രൂപ് ഓഫ് കമ്പനീസിന്റെ എം.ഡിയും മെഡിമിക്സ്, മേളം സഞ്ജീവനം എന്നീ ബ്രാൻഡുകളുടെ സാരഥിയുമായ എ.വി. അനൂപിന്റെ ‘യു ടേൺ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഞായറാഴ്ച ഇന്റലക്ച്വൽ ഹാളിൽ നടന്ന ചടങ്ങിൽ ഖലീഫ് ടൈംസ് മാനേജിങ് എഡിറ്റർ ഐസക് ജോൺ പട്ടണിപറമ്പിൽ, പ്രദീപ് ചോലയിൽ, പ്രിയ അനൂപ്, ഡോ. സുരേഷ് കുമാർ, ഡോ. എസ്.എസ്. ലാൽ, മച്ചിങ്ങൽ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സജീദ് ഖാൻ പുസ്തകം പരിചയപ്പെടുത്തി.
ബോർഡ് റൂമിനപ്പുറത്ത് തന്റെ ജീവിതാനുഭവങ്ങളും ഓർമക്കുറിപ്പുകളും പങ്കുവെക്കുന്ന പുസ്തകമാണ് ‘യു ടേൺ’ എന്ന് മറുപടി പ്രസംഗത്തിൽ എ.വി. അനൂപ് പറഞ്ഞു. തിരക്കുപിടിച്ച ബിസിനസ് ജീവിതത്തിലും നാടകം, സിനിമ, സാമൂഹിക സേവനം എന്നിവയിൽ സജീവമാകാൻ ഒരാൾക്ക് എങ്ങനെ കഴിയുമെന്ന് കാണിച്ചുതരുകയാണ് ‘യു ടേൺ’. 40 വർഷമായി നാടക രംഗത്ത് നിലനിൽക്കുന്ന ഒരു വ്യക്തിയുടെ ആത്മകഥ കൂടിയാണിത്. അതോടൊപ്പം എ.വി.എ ഗ്രൂപ്പിന്റെ വർത്തമാനവും ഭാവിയും ഈ പുസ്തകത്തിലൂടെ അനൂപ് വിവരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.