അജ്മാനിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ കുതിപ്പ്
text_fieldsഅജ്മാന്: അജ്മാനിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ മൂല്യം ഈ വര്‍ഷാദ്യ പകുതിയിൽ 717 കോടി ദിർഹം കവിഞ്ഞു. 2022ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 15.6 ശതമാനം വളർച്ച കൈവരിച്ചതായി ഭൂവകുപ്പ് പുറത്തിറക്കിയ റിയൽ എസ്റ്റേറ്റ് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷത്തിന്റെ ആദ്യപകുതിയിൽ 717 കോടി ദിര്‍ഹത്തിന്റെ 5310 റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടന്നതായി ലാൻഡ്സ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പ് ഡയറക്ടർ ജനറൽ എൻജിനീയർ ഒമർ ബിൻ ഒമൈർ അൽ മുഹൈരി വ്യക്തമാക്കി.
റിയൽ എസ്റ്റേറ്റിന്റെ വർധിച്ചുവരുന്ന ആവശ്യകതയും എമിറേറ്റിലെ വിവിധ റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകളിലെ നിക്ഷേപത്തിന്റെ തുടർച്ചയായ വിജയത്തിന്റെയും ഫലമായി അജ്മാനിലെ റിയൽ എസ്റ്റേറ്റ് മേഖല മികച്ച നേട്ടം കൈവരിക്കുകയും ചെയ്തുവെന്ന് അൽ മുഹൈരി വിശദീകരിച്ചു. റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ ഏറ്റവും ഉയർന്ന മൂല്യം കഴിഞ്ഞ മേയില്‍ മൊത്തം 190 കോടി ദിര്‍ഹത്തിലെത്തി. 2022ലെ ഇതേ മാസവുമായി താരതമ്യം ചെയ്യുമ്പോൾ 133 ശതമാനമാണ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. എമിറേറ്റ്സ് സിറ്റി, കോർണിഷ് റെസിഡൻസ് എന്നീ പ്രോജക്റ്റുകൾക്ക് മുമ്പായി അജ്മാൻ വൺ ഏറ്റവും സജീവമായി വിപണനം നടക്കുന്ന പ്രധാന പദ്ധതികളുടെ പട്ടികയിൽ ഒന്നാമതെത്തി. കൂടാതെ അൽ യാസ്മീൻ, അൽ സഹിയ, മനാമ 13, അൽ മൊവൈഹത്ത് 1 തുടങ്ങിയ പ്രദേശങ്ങള്‍ മികച്ച നേട്ടം കൈവരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.