വാക്സിനെടുത്ത എല്ലാവർക്കും ബൂസ്റ്റർ ഡോസിന് അനുമതി നൽകി യു.എ.ഇ
text_fieldsദുബൈ: വാക്സിനെടുത്ത പ്രായപൂർത്തിയായ എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകാൻ യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അനുമതി നൽകി. രണ്ടാം ഡോസ് എടുത്ത് ആറുമാസം പൂർത്തിയായവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്.
18 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ എടുക്കാം. നേരത്തെ ചില വിഭാഗങ്ങൾക്ക് മാത്രമായിരുന്നു ബൂസ്റ്റർ നൽകിയിരുന്നത്. മുതിർന്ന പൗരന്മാർ, നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ടവർ, മറ്റ് അസുഖങ്ങളുള്ളവർ എന്നിവരും ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് ആരോഗ്യ മേഖല വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു.
ഒമിേക്രാണുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മുൻകരുതൽ നിർദേശങ്ങൾ എല്ലാവരും പാലിക്കണം. വാക്സിനെടുക്കാൻ യോഗ്യരായവരിൽ 100 ശതമാനം ആളുകളും ഒരു ഡോസെങ്കിലും എടുത്തുകഴിഞ്ഞു.
90 ശതമാനം പേരും രണ്ട് ഡോസും പൂർത്തിയാക്കി. 100 ശതമാനം വാക്സിനേഷൻ എന്നാൽ രാജ്യത്തെ എല്ലാവരും വാക്സിനെടുത്തു എന്നല്ല അർഥം. ജനസംഖ്യ അടിസ്ഥാനത്തിൽ അത് മാറിക്കൊണ്ടിരിക്കും. എന്നാൽ, നിർബന്ധമായും വാക്സിനെടുക്കേണ്ട എല്ലാവരും എടുത്തുകഴിഞ്ഞെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.