Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബൂസ്​റ്റർ ഷോട്ട്​:...

ബൂസ്​റ്റർ ഷോട്ട്​: അറിയേണ്ടതെല്ലാം

text_fields
bookmark_border
ബൂസ്​റ്റർ ഷോട്ട്​: അറിയേണ്ടതെല്ലാം
cancel

ദുബൈ: ഇടവേളക്കുശേഷം യു.എ.ഇയിൽ വീണ്ടും കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുകയാണ്​. 50ലേക്ക്​ താഴ്​ന്ന കോവിഡ്​ കേസുകൾ വീണ്ടും 1000ത്തിനു​ മുകളിലെത്തി. ഒമിക്രോൺ ഭീഷണിയുള്ളതിനാൽ എല്ലാവരും ബൂസ്​റ്റർ എടുക്കണമെന്ന്​ സർക്കാർ നിർദേശം നൽകിയിരിക്കുകയാണ്​. യു.എ.ഇയിലെ ബൂസ്​റ്റർ ഷോട്ടുകളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ഇവിടെ ചേർക്കുന്നു.

ബൂസ്​റ്റർ ഷോട്ട്​ ഏതൊക്കെ

ഫൈസർ

18 വയസ്സിനു​ മുകളിലുള്ള എല്ലാവർക്കും ലഭ്യം. ആദ്യ ഘട്ടത്തിൽ ഫൈസർ വാക്​സിനാണ്​ എടുത്തതെങ്കിൽ രണ്ടാം ഡോസ്​ എടുത്ത്​ ആറു​ മാസത്തിനുശേഷം മാത്രമേ ബൂസ്​റ്റർ എടുക്കാവൂ.

സിനോഫാം

16 വയസ്സിനു​ മുകളിലുള്ള എല്ലാവർക്കും ലഭ്യം. ആദ്യ ഘട്ടത്തിൽ സിനോ​ഫാം വാക്​സിനെടുത്ത ലോ റിസ്​ക്​ ഗ്രൂപ്പിൽപെട്ടവർ രണ്ടാം ഡോസ്​ എടുത്ത്​ ആറു മാസത്തിനുശേഷം ബൂസ്​റ്റർ എടുത്താൽ മതി. എന്നാൽ, ​ഹൈറിസ്​കിൽപെട്ടവർ രണ്ടാം ഡോസ്​ എടുത്ത്​ മൂന്നു​ മാസത്തിനുശേഷം ബൂസ്​റ്റർ എടുക്കണം. 50 വയസ്സിനു​ മുകളിലുള്ളവർ, പുകവലിയുള്ളവർ, വിട്ടുമാറാത്ത അസുഖമുള്ളവർ, ആരോഗ്യരംഗത്ത്​​ പ്രവർത്തിക്കുന്നവർ, പ്രതിരോധശേഷി കുറവുള്ളവർ എന്നിവരാണ്​ ഹൈ റിസ്​കിൽ ഉൾപ്പെടുന്നത്​.

എങ്ങനെ ബുക്ക്​ ചെയ്യാം

എമിറേറ്റ്​സ്​ ഹെൽത്ത്​ സർവിസ്​ (ഇ.എച്ച്​.എസ്​) വഴി ബുക്ക്​ ചെയ്യുന്നവർക്ക്​ 8008877 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കാം. Covid-19 EHS എന്ന മൊബൈൽ ആപ്​​ വഴിയും ബുക്ക്​ ചെയ്യാം. ഡി.എച്ച്​.എയുടെയും സേഹയുടെയും ആപ്​​ വഴിയും ബുക്ക്​ ചെയ്യാൻ കഴിയും. മെഡിക്കൽ അപ്പോയിൻറ്​മെൻറ്​ നമ്പർ ആവശ്യമായി വന്നാൽ www.dha.gov.ae/en/pages/mrn.aspx എന്ന ലിങ്ക്​ വഴി അപ്പോയിൻറ്​മെൻറ്​ നമ്പർ ലഭിക്കും. ഇവിടെ എമിറേറ്റ്​സ്​ ഐഡി നമ്പർ നൽകേണ്ടിവരും. വാക്​സിൻ ഏതാണെന്നും സ്​ഥലവും സമയവും തെരഞ്ഞെടുക്കാനുള്ള അവസരവും ആപ്പുകളിൽ ഉണ്ട്​.

എവിടെ ലഭിക്കും

എമിറേറ്റ്​സ്​ ഹെൽത്ത്​ സർവിസ് (ഇ.എച്ച്​.എസ്​)​, ദുബൈ ഹെൽത്ത്​ അതോറിറ്റി (ഡി.എച്ച്​.എ), അബൂദബി ​ഹെൽത്ത്​ സർവിസ്​ (സേഹ) എന്നിവയുടെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ബൂസ്​റ്റർ ഷോട്ട്​ ലഭിക്കും. യു.എ.ഇയിൽ 25ഓളം കേന്ദ്രങ്ങളിലാണ്​ വാക്​സിൻ വിതരണമുള്ളത്​. ബുക്ക്​ ചെയ്യു​മ്പോൾതന്നെ വാക്​സിൻ കേന്ദ്രം തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Booster Shot
News Summary - Booster Shot: Everything you need to know
Next Story