വിജയപീഠത്തിലേക്ക് വഴികാണിച്ച് ബോസസ് ഡേ ഔട്ട്
text_fieldsദുബൈ: ജേതാവാകാൻ കൊതിക്കുന്ന നേതാക്കൾക്ക് മുന്നേറ്റത്തിന്റെ വഴികാണിച്ച് ബോസസ് ഡേ ഔട്ട്. അവസരങ്ങളുടെ അക്ഷയഖനിയായ മിഡിലീസ്റ്റിലെ പ്രധാന സ്ഥാപനങ്ങളിലെ ബോസുമാരും ഇന്ത്യയിൽ നിന്നുള്ള സംരംഭകരും ഒത്തുചേർന്ന പരിപാടി ബിസിനസ് ലോകത്തിന്റെ സംഗമമായി മാറി.
ലോകപ്രശസ്ത പ്രചോദക പ്രഭാഷകരും മാനേജ്മെന്റ് പരിശീലന വിദഗ്ധരും പുത്തൻ ആശയങ്ങൾ പങ്കുവെച്ചു. ആശിഷ് വിദ്യാർഥി, കുൽപ്രീത് യാദവ്, മനോജ് കുമാർ, പ്രിയ കുമാർ, യാസിർ ഖാൻ എന്നിവരാണ് ബോസസ് ഡേ ഔട്ടിൽ പ്രചോദനത്തിന്റെ പെരുമഴ പെയ്യിച്ചത്.
പുതുതലമുറ സംരംഭകർ, സ്റ്റാർട്ടപ്പ് ടീം അംഗങ്ങൾ തുടങ്ങിയവർ ഇവരുടെ വാക്കുകൾ കേൾക്കാൻ എത്തിയിരുന്നു.
ബിസിനസ് മേഖലയിലേക്ക് പുതുതായി കാലെടുത്തുവെക്കുന്നവർക്കും ബിസിനസ് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും സ്വയം മുന്നേറാൻ താൽപര്യമുള്ളവർക്കും ഉപകാരപ്പെടുന്നതായിരുന്നു ശിൽപശാല. ഒരേയൊരു ജീവിതം എങ്ങനെ ജീവിതക്കുതിപ്പിലേക്കുള്ള യാത്രയാക്കാം എന്നതിനെ കുറിച്ച് ആശിഷ് വിദ്യാർഥി, ദേഷ്യം നിയന്ത്രിക്കുന്നതിലൂടെ ജീവിത വിജയംവരിക്കുന്നതിനെ കുറിച്ച് കുൽപ്രീദ് യാദവ്, ബോസുമാർ ആരോഗ്യത്തിലും ചലനങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് യാസിർ ഖാൻ, ഒളിഞ്ഞുകിടക്കുന്ന കഴിവുകൾ പുറത്തെടുക്കാനും ആത്മവിശ്വാസം വീണ്ടെടുക്കാനുമുള്ള വിജയ മന്ത്രങ്ങൾ പറഞ്ഞ് പ്രിയ കുമാറും വേദി നിറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.