അതിർത്തി തുറന്നു: ഒമാനിലേക്ക് ഇനി റോഡ് മാർഗം യാത്ര ചെയ്യാം
text_fieldsദുബൈ: കോവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന യു.എ.ഇ - ഒമാൻ അതിർത്തി തുറന്നു. ഇതോടെ ഒമാനിലുള്ളവർക്ക് യു.എ.ഇയിലേക്കും തിരിച്ചും ഇനി മുതൽ റോഡ് മാർഗം യാത്ര ചെയ്യാം. എട്ട് മാസത്തെ ഇടവേളക്കു ശേഷമാണ് അതിർത്തിയുടെ ഗേറ്റുകൾ തുറന്നത്. പ്രവാസികൾ അടക്കമുള്ള വ്യാപാരികൾക്ക് ഏറെ ഉപകാരപ്രദമായ നടപടിയാണിത്. ഒമാൻ ആരോഗ്യമന്ത്രി േഡാ. അഹമ്മദ് അൽ സഇൗദിയാണ് ഇക്കാര്യം അറിയിച്ചത്. ഹത്ത അതിർത്തിയിലെ സ്മാർട്ട് സംവിധാനം അന്തിമഘട്ടത്തിലാണെന്ന് കഴിഞ്ഞ ദിവസം ദുബൈ ജി.ഡി.ആർ.എഫ്.എ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിർത്തി തുറന്ന വിവരം ഒമാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
അതിർത്തി അടച്ചിരുന്നത് ഇരു രാജ്യങ്ങളിലെയും ചരക്ക് നീക്കത്തെ കാര്യമായി ബാധിച്ചിരുന്നു. യു.എ.ഇയിൽ നിന്ന് ഒമാനിലേക്ക് ചരക്കുകൾ എത്തിച്ചിരുന്നത് ഹത്ത അതിർത്തി വഴിയായിരുന്നു. പ്രവാസികളും ഇമറാത്തികളും ധാരാളമായി ഇതുവഴി ഇരുരാജ്യങ്ങളിലും സന്ദർശനം നടത്തിയിരുന്നു. അതിർത്തി തുറന്നെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വേണം യാത്ര ചെയ്യാൻ എന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോവിഡിെൻറ പശ്ചാത്തലത്തിൽ അതിർത്തി കടക്കുന്നതിന് കൂടുതൽ നിബന്ധനകൾ ഏർപെടുത്തിയിട്ടുണ്ടോ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച കൂടുതൽ അറിയിപ്പുകൾ അടുത്ത ദിവസം വരുമെന്ന് പ്രതീക്ഷിക്കുന്നു.
സ്വദേശികൾക്ക് പുറമെ ഒമാനിൽ താമസ വിസയുള്ള വിദേശികൾക്ക് മാത്രമാണ് അയൽരാജ്യങ്ങളിൽ പോയ ശേഷം തിരികെയെത്താൻ സാധിക്കുകയുള്ളൂവെന്ന് ഒമാൻ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കോവിഡ് വ്യാപകമായതോടെ മാർച്ച് 18നാണ് അതിർത്തി അടച്ചത്. പിന്നീട് വിമാനവാതിൽ തുറന്നെങ്കിലും റോഡ് മാർഗം അടഞ്ഞുതന്നെ കിടന്നു.
അതിവേഗം അതിർത്തികടക്കാൻ സ്മാർട്ട് സംവിധാനം
ദുബൈ: ഹത്ത അതിർത്തിയിലെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ അണിയറയിൽ സ്മാർട്ട് സംവിധാനം ഒരുങ്ങുന്നുണ്ട്. ഇതിെൻറ നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് കഴിഞ്ഞ ദിവസം ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) അറിയിച്ചിരുന്നു. വാഹനങ്ങളുടെ നമ്പർ േപ്ലറ്റ് ഓട്ടോമറ്റിക്കായി സ്കാൻ ചെയ്യുന്ന രീതിയാണിത്. ഇതുപയോഗിച്ച് അതിവേഗ ട്രാക്കിലൂടെ എളുപ്പത്തിൽ അതിർത്തി കടക്കാൻ കഴിയും.
മുഖം സ്കാൻ ചെയ്ത് ആളെ തിരിച്ചറിയുകയും വെരിഫിക്കേഷൻ പൂർത്തിയാകുകയും ചെയ്യുന്ന സംവിധാനം ജി.ഡി.ആർ.എഫ്.എ വിമാനത്താവളത്തിൽ നടപ്പാക്കിയിരുന്നു. ഇതിന് സമാനമായ പദ്ധതിയാണ് അതിർത്തിയിലും നടപ്പാക്കുന്നത്. ഇത് നടപ്പാക്കുന്നതോടെ അതിർത്തിയിൽ വാഹനം നിർത്തേണ്ടി വരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.