ഹോട്ട്പാക്ക് ഗ്ലോബലിന് വീണ്ടും എ.എ അക്രഡിറ്റേഷൻ
text_fieldsപി.ബി. അബ്ദുൽ ജബ്ബാർ
ദുബൈ: പരിസ്ഥിതി സൗഹൃദ പാക്കേജിങ് മാർഗങ്ങൾ ഉപയോഗിക്കുന്ന മുൻനിര സ്ഥാപനമായ ഹോട്ട്പാക്ക് ഗ്ലോബലിന് വീണ്ടും എ.എ അക്രെഡിറ്റേഷൻ. ബ്രാൻഡുകളുടെ നിലവാരം വിലയിരുത്തി അക്രഡിറ്റേഷൻ നൽകുന്ന ബ്രാൻഡ് റെപ്യൂട്ടേഷൻ കോംപ്ലയൻസ് ഗ്ലോബൽ സ്റ്റാൻഡെർഡ്സ് (ബി.ആർ.സി.ജി.എസ്) പാക്കേജിങ് മെറ്റീരിയൽസ് ആണ് ഹോട്ട്പാക്ക് ഗ്ലോബലിന്റെ എട്ടു നിർമാണ പ്ലാന്റുകൾക്ക് എ.എ ഗ്രേഡ് നൽകിയത്. യു.എ.ഇ, സൗദി അറേബ്യ, യു.കെ എന്നിവിടങ്ങളിലെ എട്ടു പ്ലാന്റുകൾക്കാണ് അംഗീകാരം. യു.എ.ഇയിലെ ദുബൈ, അബൂദബി, ഉമ്മുൽ ഖുവൈൻ പ്ലാന്റുകൾ ഇതിൽ ഉൾപ്പെടും. എ.എ അക്രഡിറ്റേഷൻ ലഭിച്ചത് ഏറെ അഭിമാനകരമാണെന്ന് ഹോട്ട്പാക്ക് ഗ്ലോബൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ പി.ബി. അബ്ദുൽ ജബ്ബാർ പറഞ്ഞു.
തങ്ങളുടെ ക്വാളിറ്റി അഷുറൻസ് വിഭാഗവും സൈറ്റ് ടീമും തമ്മിലുള്ള കൃത്യമായ സഹകരണത്തോടെയാണ് കമ്പനി ഉൽപന്നങ്ങളുടെ ഗുണവും സുരക്ഷയും ഉറപ്പുവരുത്തുന്നതെന്ന് ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ പി.ബി. സൈനുദ്ദീൻ ചൂണ്ടിക്കാട്ടി.
ഉൽപന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷ മാനദണ്ഡങ്ങളും ഉറപ്പുവരുത്തുന്നതിൽ നിരവധി നൂതനരീതികൾ പ്രാവർത്തികമാക്കിയതായി ഗ്രൂപ് ചീഫ് ടെക്നിക്കൽ ഓഫിസറും എക്സിക്യൂട്ടിവ് ഡയറക്ടറുമായ പി.ബി. അൻവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.