സ്തനാർബുദ ബോധവത്കരണ ക്യാമ്പ്
text_fieldsഷാർജ: ഷാർജ കെ.എം.സി.സി വനിത വിങ് മലപ്പുറം ജില്ല കമ്മിറ്റി സ്തനാർബുദത്തെ കുറിച്ചുള്ള ബോധവത്കരണ ക്യാമ്പ് നടത്തി. ഷാർജ കെ.എം.സി.സി കോൺഫറൻസ് ഹാളിൽ വെച്ച് മലപ്പുറം ജില്ല വനിത വിങ് പ്രവർത്തനോദ്ഘാടനത്തോട് അനുബന്ധിച്ചാണ് സ്തനാർബുദ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചത്.
എൻ.എം.സി മെഡിക്കൽ സെന്റർ ഗൈനക്കോളജി വിഭാഗം ഡോക്ടർ നിഷ ബാബു സുജാതയാണ് ക്ലാസെടുത്തത്. സ്തനാർബുദം സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന അസുഖമല്ല പുരുഷന്മാരിലും കണ്ടുവരുന്നുണ്ടെന്നും, സ്ത്രീകൾ നിർബന്ധമായും സ്വയം പരിശോധന നടത്തുകയും 40 വയസ്സിനു മുകളിലുള്ളവർ നിർബന്ധമായും മാമോഗ്രാം ചെയ്യണമെന്നും അവർ പറഞ്ഞു.
ഷാർജ കെ.എം.സി.സി ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വനിത വിങ് പ്രസിഡന്റ് ജസീന ടീച്ചർ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ മാസ്റ്റർ, സെയ്ദ് മുഹമ്മദ്, റിയാസ് നടക്കൽ, ഫെബിന ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. വനിതാ ജനറൽ സെക്രട്ടറി ഫൈറൂസ് സ്വാഗതവും ട്രഷറർ മൈമൂന കെ.ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.