സ്തനാർബുദം പുരുഷന്മാരിലും
text_fieldsഐക്യരാഷ്ട്രസഭ ലോക സ്തനാർബുദ ബോധവത്കരണ മാസമായി ആചരിക്കുന്ന മാസമാണ് ഒക്ടോബർ. സ്തനാർബുദത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കാനും മുൻകൂട്ടി തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതിനും ലക്ഷ്യമിട്ടാണ് മാസാചരണം. സ്തനാർബുദം സ്ത്രീകളിൽ മാത്രമുണ്ടാകുന്ന അസുഖമാണെന്നാണ് പലരുടെയും തെറ്റിദ്ധാരണ. എന്നാൽ, ഇത് പുരുഷന്മാരിലും കണ്ടുവരുന്നുണ്ട്. പുരുഷന്മാരുടെ സ്തന കോശങ്ങളിലാണ് അർബുദം ബാധിക്കുന്നത്. പുരുഷന്മാരിലെ സ്തനാർബുദം കണ്ടുപിടിക്കാൻ കൂടുതൽ എളുപ്പമാണ്. ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കാതെ ഉടൻതന്നെ ചികിത്സ തേടണം. ചികിത്സിച്ചാൽ മാറാവുന്ന രോഗമാണ് അർബുദം എന്ന് മനസ്സിലാക്കണം.
സ്തനങ്ങളിലെ ചുവപ്പും മുലകൾക്ക് ചുറ്റുമുള്ള ചർമം വരണ്ടുണങ്ങുന്നതും മുഴകളും സ്തനാർബുദത്തിെൻറ ലക്ഷണമാണ്. ട്യൂമർ വളരാൻ തുടങ്ങുന്നതോടെ ലിഗ്മെൻറുകൾ സ്തനങ്ങൾക്കുള്ളിലേക്ക് വലിയാൻ തുടങ്ങും. ഇത് സ്തനങ്ങളിൽ മാറ്റം വരുത്തും. കൂടാതെ സ്തനങ്ങളിൽനിന്ന് ചെറിയ തുള്ളികളായി ദ്രാവകങ്ങൾ പുറംതള്ളപ്പെടും. ഇതുകണ്ടാൽ ഉടൻ പരിശോധനകൾ നടത്തണം.
സ്ത്രീകളില്‍ സ്തനാര്‍ബുദം ഉണ്ടാവുന്ന പ്രായത്തേക്കാള്‍ കൂടുതലാണ് പുരുഷന്മാരുടെത്. ലക്ഷണങ്ങള്‍ നോക്കി പെട്ടെന്ന് രോഗനിര്‍ണയം നടത്താന്‍ കഴിയുന്നതും പുരുഷന്മാര്ക്കാണ്. ഇന്നത്തെ കാലത്ത് പുരുഷന്മാരിലെ സ്തനാര്‍ബുദ സാധ്യത വർധിച്ചുവരുന്ന അവസ്ഥയാണ്. സ്തനാര്‍ബുദത്തിനുള്ള സാധ്യത പുരുഷന്മാരിലും കാണപ്പെടുന്നതിനാല്‍ ഒരിക്കലും സ്തനങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ തള്ളിക്കളയരുത്.
ലക്ഷണങ്ങൾ
മുഴകള്‍
വേദനയില്ലാത്തതും ചെറിയ തടിപ്പ് പോലുള്ളതുമായ മുഴകള്‍ സ്തനങ്ങളിലോ നിപ്പിളിനു ചുറ്റുമായോ കാണപ്പെടുകയാണെങ്കില്‍ ശ്രദ്ധിക്കണം. എന്നാല്‍, സ്ത്രീകളില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍പോലെ ഒരിക്കലും ഇത്തരം മുഴകള്‍ ചർമത്തിെൻറ അടിഭാഗത്തിലൂടെ തെന്നി മാറുകയില്ല. അതുകൊണ്ട് തൊട്ടു നോക്കിയാല്‍തന്നെ സ്തനങ്ങളില്‍ ചെറിയ തടിപ്പുകള്‍ ഉണ്ടെങ്കില്‍ കണ്ടെത്താവുന്നതാണ്.
വലുപ്പ വ്യത്യാസം
സ്തനങ്ങളുടെ വലുപ്പത്തില്‍ മാറ്റവും ആകൃതിയിലുണ്ടാകുന്ന മാറ്റവും എല്ലാം കൃത്യമായി നിരീക്ഷിക്കണം. അല്ലെങ്കില്‍ ഇത് രോഗനിര്‍ണയത്തെ ബാധിക്കും. ചെറിയ മാറ്റങ്ങള്‍പോലും പ്രാധാന്യത്തോടെ നിരീക്ഷിക്കണം.
നെഞ്ച് വേദനയോ നിപ്പിളിലെ വേദനയോ
സ്തനാര്‍ബുദത്തിെൻറ തുടക്കത്തില്‍തന്നെ പല വിധത്തിലുള്ള മാറ്റങ്ങളും സ്തനങ്ങളില്‍ വരുന്നു. നെഞ്ചുവേദനയും നിപ്പിളിലുണ്ടാവുന്ന വേദനയും ഇതിെൻറ ഭാഗമാകാം. ഒരു ജോലിയിലും ഏര്പ്പെടാതിരിക്കുമ്പോള്തന്നെ ഈ വേദനകള്‍ നിങ്ങളില്‍ ഉണ്ടാകുന്നു. ഇത്തരം വേദനകള്‍ നെഞ്ചിലോ നിപ്പിളിലോ കണ്ടാല്‍ ഒരിക്കലും അവഗണിക്കരുത്.
നിപ്പിളിലുണ്ടാവുന്ന മാറ്റങ്ങള്‍
അമ്പത് ശതമാനം പുരുഷന്മാരും പെട്ടെന്ന് രോഗം തിരിച്ചറിയുന്നത് നിപ്പിളില്‍ ഉണ്ടാകുന്ന മാറ്റങ്ങളിലൂടെയാണ്. ആകൃതി, നിറം, ഘടന എന്നിവയിലുണ്ടാകുന്ന മാറ്റങ്ങളാണ് പലപ്പോഴും രോഗനിര്‍ണയത്തിനു സഹായിക്കുന്നത്. അതുകൊണ്ട് ഇത്തരം മാറ്റങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ ശ്രദ്ധിക്കണം. രോഗനിര്‍ണയം നടത്തിയാല്‍ ഉടന്‍ ചികിത്സിച്ച് മാറ്റാവുന്ന ഒന്നാണ് സ്തനാര്‍ബുദം.
നിപ്പിള്‍ ഡിസ്ചാര്‍ജ്
നിപ്പിളില്‍ നിന്നും ഇടക്കിടക്ക് സ്രവങ്ങള്‍ പുറത്തേക്കുവരുന്ന അവസ്ഥയുണ്ടെങ്കിൽ ഒരു കാരണവശാലും ഈ ലക്ഷണങ്ങളെ അവഗണിക്കരുത്. പുറത്തേക്കുവരുന്ന സ്രവങ്ങളില്‍ രക്തത്തിെൻറ അംശം കൂടി കണ്ടെത്തിയാല്‍ ഉടന്‍ ഡോക്ടറെ കാണാനും കൃത്യമായ ചികിത്സ തേടാനും ശ്രദ്ധിക്കുക.
ചര്‍മത്തിലെ മാറ്റങ്ങള്‍:
പുരുഷന്മാരിലെ സ്തനാര്‍ബുദം സ്തനങ്ങള്‍ക്ക് ചുറ്റുമുള്ള ചർമത്തിലും മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ചര്‍മ്മം ചുവന്ന് തടിക്കുന്നതിനും റാഷസും ചൊറിച്ചിലും ഉണ്ടാവുകയും ചെയ്യുന്നു. ദ്രവങ്ങളുടെ കൂട്ടം പേശികളിലെ ടിഷ്യൂ വലുതാവുന്നതിനനുസരിച്ച് ഇന്ഫെക്ഷന് ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ പലവിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
ലസിക ഗ്രന്ഥികളുടെ വലിപ്പം
കക്ഷത്തിനടുത്തായുള്ള ലസിക ഗ്രന്ഥികളുടെ വലുപ്പം വർധിച്ചുവരുന്നു. സ്തനാര്‍ബുദം ലസിക ഗ്രന്ഥികളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇത് പലവിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് പിന്നീട് നയിക്കുന്നു.
എല്ലുകളില്‍ വേദന
സ്തനാര്‍ബുദം നിങ്ങളില്‍ തുടങ്ങിക്കഴിഞ്ഞു എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്ന ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്. എല്ലുകളില്‍ അതികഠിനമായ രീതിയില്‍ വേദന അനുഭവപ്പെടുന്നു. ഇത് പലവിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു. പലപ്പോഴും ശ്രദ്ധിക്കാതെ വിടുമ്പോള്‍ അത് വെറും അസ്ഥികളിലെ വേദനയെന്ന് കരുതി വെറുതെ വിടുന്നു.
തിരിച്ചറിയാനുള്ള വഴികള്‍
ബയോപ്സി വഴി പുരുഷന്മാരുടെ സ്തനാര്‍ബുദം വേഗത്തില്‍ കണ്ടെത്താം. ബ്രെസ്റ്റ് സെല്‍ഫ് എക്സാം, നിപ്പിള്‍ ഡിസ്ചാര്‍ജ്, അള്‍ട്രാ സൗണ്ട് എന്നിവ വഴിയെല്ലാം പുരുഷന്മാരിലെ സ്തനാര്‍ബുദത്തെ കണ്ടെത്താവുന്നതാണ്. ഇതാണ് ആദ്യഘട്ടത്തില്‍ രോഗം തിരിച്ചറിയാനുള്ള വഴികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.