ഗ്ലോബൽ വില്ലേജിൽ സ്തനാർബുദ പരിശോധന
text_fieldsദുബൈ: സന്ദർശകർക്കായി ഗ്ലോബൽ വില്ലേജിൽ സൗജന്യ സ്തനാർബുദ പരിശോധന കാമ്പയിൻ സംഘടിപ്പിക്കുന്നു. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റ്സ് (എഫ്.ഒ.സി.പി) ആണ് ശനിയാഴ്ച സ്തനാർബുദ പരിശോധന നടത്തുക.
ഇന്ത്യൻ പവിലിയന് പിന്നിൽ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള മൊബൈൽ ക്ലിനിക്കിലും മിനി വാൻ ക്ലിനിക്കിലും സൗജന്യമായി രോഗനിർണയം നടത്താം. കൂടാതെ സ്തനാർബുദ ബോധവത്കരണം ശക്തമാക്കുന്നതിനായി 50 സൈക്ലിസ്റ്റുകൾ അടങ്ങുന്ന ഒരു സംഘം അൽ ഖുദ്രയിൽനിന്ന് ഗ്ലോബൽ വില്ലേജിലേക്ക് 100 കിലോമീറ്റർ ദൂരത്തിൽ പിങ്ക് റൈഡ് നടത്തും. സ്തനാർബുദത്തിനെതിരായ പോരാട്ടത്തിൽ നേരത്തെയുള്ള രോഗ നിർണയത്തിനും അവബോധം വളർത്തുന്നതിനും ഇത്തരം കാമ്പയിൻ സഹായകമാവുമെന്ന് എഫ്.ഒ.സി.പി അധികൃതർ അറിയിച്ചു.
സ്തനാർബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ഒക്ടോബറിൽ നിരവധി ബോധവത്കരണ പരിപാടികൾ യു.എ.ഇയിൽ നടന്നുവരുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെടുന്ന അർബുദ രോഗികളിൽ 12 ശതമാനവും സ്തനാർബുദമാണ്. നേരത്തെ രോഗനിർണയം നടത്തുകയെന്നത് അർബുദ ചികിത്സയിൽ പ്രധാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.