ദുബൈയിൽ താമസക്കാരനായ ബ്രിട്ടീഷ് പര്യവേക്ഷകൻ ബഹിരാകാശ യാത്രക്ക്
text_fieldsദുബൈ: ഒന്നരപ്പതിറ്റാണ്ടായി ദുബൈയിൽ താമസക്കാരനായ ബ്രിട്ടീഷ് പര്യവേക്ഷകൻ ഹാമിഷ് ഹാർഡിങ് ബഹിരാകാശത്തേക്ക്. ബഹിരാകാശ ടൂറിസം കമ്പനിയായ ബ്ലൂ ഒറിജിനിന്റെ പദ്ധതിയിലാണ് ഇദ്ദേഹം യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
50കാരനായ ഈ ബിസിനസുകാരൻ സാഹസിക യാത്രകളിലൂടെ നേരത്തേതന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. 2021ൽ അന്തർവാഹിനിയിൽ സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് നടത്തിയ യാത്ര ഉൾപ്പെടെ ഇതിൽപെടും. ഈ മാസം 20നാണ് ബ്ലൂ ഒറിജിനിന്റെ എൻ.എസ്-21 ബഹിരാകാശ വാഹനം പുറപ്പെടുക. ആറുപേരാണ് ഈ യാത്രയിൽ.
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, സ്റ്റാർ ട്രെക് നടൻ വില്യം ഷാറ്റ്നർ എന്നിവരുൾപ്പെടെ 2021 മുതൽ ബഹിരാകാശ ടൂറിസം പദ്ധതിയിൽ 20 പേർ യാത്ര ചെയ്തിട്ടുണ്ട്. യാത്രക്കാരെ ഭൂമിയിൽനിന്ന് 106 കി.മീ. ഉയരത്തിൽ എത്തിച്ചാണ് ബഹിരാകാശ അനുഭവം സമ്മാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.