ഷാർജ ശ്മശാനത്തിൽ ബ്രിട്ടീഷ് പട്ടാളക്കാരെ അനുസ്മരിച്ചു
text_fieldsഷാർജ: യു.എ.ഇയുടെ പിറവിക്കു മുമ്പ് ട്രൂഷ്യൽ സ്റ്റേറ്റുകളുടെ സംരക്ഷണത്തിനും ഗൾഫ് മേഖലയിലെ ആദ്യ വിമാനത്താവളമായ ഷാർജ മഹത്വയിലെ സേവനത്തിനുമിടയിൽ മരണപ്പെട്ട 12 ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ അനുസ്മരിച്ചു.
1963ൽ അബൂദബിയിലുണ്ടായ വിമാനാപകടത്തിൽ മരിച്ച മേജർ റെയ്മണ്ട് ലൂയിസും ട്രൂപ്പർ റോയ് ഉൾപ്പെടെ 12 പേരെയാണ് ഷാർജയിലെ ബ്രിട്ടീഷ് റോയൽ എയർഫോഴ്സ് ബേസിലെ സെമിത്തേരിയിൽ അനുസ്മരിച്ചത്. വ്യാഴാഴ്ച നടന്ന അനുസ്മരണദിന ചടങ്ങിന് മുന്നോടിയായി ശ്മശാനം വൃത്തിയാക്കുകയും സൈനികരുടെ ഓർമക്കായി 12 ശവകുടീരങ്ങൾ നിർമിക്കുകയും ചെയ്തിരുന്നു. സൈനിക ഉദ്യോഗസ്ഥരും പുരോഹിതന്മാരും നയതന്ത്രജ്ഞരും മറ്റുള്ളവരും ചടങ്ങിൽ പങ്കെടുത്തു. ബ്രിട്ടീഷ് റോയൽ നേവി ലെയ്സൺ ഓഫിസർ സി.ഡി.ആർ മാർക് സ്റ്റട്ടാർഡ്, ഇടവക പുരോഹിതൻ ഫാ. ഡ്രൂ ഷ്മോട്ട്സർ എന്നിവർ പങ്കെടുത്തു.
അൽ മഹത്വയിലെ വിമാനത്താവളം മ്യൂസിയമായും റൺവേ കിങ് അബ്ദുൽ അസീസ് റോഡായും മാറിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.