പൂക്കളേക്കാൾ സുന്ദരികളായ ഇലകൾ
text_fieldsപൂക്കളേക്കാൾ മനോഹരമായ ഇലകൾ വിരിയുന്ന ചെടിയാണ് ബ്രോമിലിയാഡ്. പച്ചയും വെള്ളയും ചുവപ്പും കലർന്ന ഇതിന്‍റെ ഇലകൾ പൂക്കളേക്കാൾ ഭംഗിയുള്ള കാഴ്ചയാണ്. ഇലകളുടെ മധ്യത്തിലുള്ള ചുവപ്പ് നിറമാണ് ഇതിനെ കൂടുതൽ സുന്ദരിയാക്കുന്നത്. ബ്രോമിലിയാഡ് ചെടിയിൽ പൂക്കൾ പിടിക്കാൻ തുടങ്ങുന്നതിന്‍റെ അടയാളം ആണ് ഈ ചുവപ്പ് നിറം. നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ലാത്ത ചെടിയാണിത്. ഇളം വെയിൽ ആണ് നല്ലത്. സൂര്യപ്രകാശം കൂടിയാൽ ഇലകൾ കരിഞ്ഞ് പോകും.
അന്തരീക്ഷത്തിൽ നിന്ന് സ്വയം ആഹാരം വലിച്ചെടുക്കുന്ന ചെടികളുടെ ഇനത്തിൽപ്പെട്ടതാണിത്. എന്നാൽ, കൂടുതൽ ജലാംശവും പാടില്ല. മണ്ണ് നന്നായി ഉണങ്ങിയ ശേഷം മാത്രമേ വെള്ളം ഒഴിക്കാവൂ. ഈർപ്പം ഇഷ്ടപ്പെടുന്ന ഒരു ചെടിയാണ്. മണ്ണിന്‍റെ പിന്തുണയില്ലാതെയും വളരാൻ കഴിയവുള്ള ചെടിയാണ്. നല്ല വായു സഞ്ചാരം ചെടിക്ക് ആവശ്യമാണ്.
എങ്കിലേ ഇതിൽ തൈകൾ ഉണ്ടാവൂ. ഈർഷം ഇഷ്ടപ്പെടുന്നത് കൊണ്ട് തന്നെ അതിന്‍റെ ഇലകൾക്ക് ദിവസവും വെള്ളം സ്പ്രേ ചെയ്തു കൊടുക്കുന്നത് നല്ലതാണ്. ഒരു പാത്രത്തിൽ വെള്ളവും കല്ലും നിറച്ച ശേഷം അതിന്‍റെ മുകളിൽ ഇതിന്‍റെ ചെട്ടി വെക്കാവുന്നതാണ്. ഈർപ്പം ഇഷ്ടപ്പെടുന്നവ ആയതുകൊണ്ട് തന്നെ ചെടി നന്നായി വളരും. അധിക പരിചരണവും ആവശ്യമില്ല. ചെടി നടാനായി ആഴം കുറഞ്ഞ ചെടിച്ചട്ടി നോക്കി എടുക്കണം. ഓർക്കിഡിന് കൊടുക്കുന്ന പോട്ടി മിക്സ് തന്നെ ഇതിനും മതിയാകും.
രണ്ടുവർഷം കൂടുമ്പോൾ പോട്ടി മിക്സ് മാറ്റി നൽകണം. പൂവ് ആറുമാസത്തോളം നിലനിൽക്കും. ആ പൂ കൊഴിഞ്ഞുപോകുമ്പോൾ ചെടിയും നശിച്ചു പോകും. പൂക്കൾ വന്നു കഴിയുമ്പോൾ തന്നെ അതിന്‍റെ അടുത്ത തലമുറ കുഞ്ഞുങ്ങൾ ഉണ്ടായി തുടങ്ങും. ആ കുഞ്ഞുങ്ങളെ സ്റ്റെറിലൈസ് ചെയ്ത കത്തിയോ മറ്റോ ഉപയോഗിച്ച് വേരുകൾ പൊട്ടാതെ അടർത്തി മാറ്റി നട്ടുവളർത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.