അനുജന് കരൾ പകുത്തുനൽകി സഹോദരൻ ഖലീഫ
text_fieldsഅബൂദബി: കരൾ പകുത്തുനൽകി 14 വയസ്സുള്ള അനുജന് പുതിയ ജീവിതം നൽകിയ സന്തോഷത്തിലാണ് 23കാരനും ജ്യേഷ്ഠ സഹോദരനുമായ ഖലീഫ. അബൂദബി ക്ലീവ്ലാൻഡ് ക്ലിനിക്കിലാണ് സുഡാനിൽ നിന്നെത്തിയ സഹോദരന്മാരുടെ സങ്കീർണ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
മൊൻതാസിർ താഹക്കാണ് സഹോദരൻ ഖലീഫയുടെ കരൾ പകുത്തു നൽകിയത്.പിത്ത സംബന്ധ രോഗമായ ബിലിയറി അട്രീസിയയാണ് മൊൻതാസിർ താഹയെ ബാധിച്ചത്. കരളിനകത്തോ പുറത്തോ പിത്തരസ നാളങ്ങൾ സാധാരണയായി വികസിക്കാതിരിക്കുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. കരൾ മാറ്റിവെക്കേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.
ഈ വർഷം ആദ്യം മൊൻതാസിറിെൻറ രോഗ ലക്ഷണങ്ങളും രക്തപരിശോധനകളും നടത്തിയപ്പോൾ കരൾ തകരാറിലാണെന്നു കണ്ടെത്തിയിരുന്നു. സുഡാനിലെ ഡോക്ടർമാരാണ് കരൾ മാറ്റിവെക്കൽ ശിപാർശ ചെയ്തത്. അങ്ങനെയാണ് അബൂദബിയിലേക്ക് കൊണ്ടുവന്നത്.
ക്ലീവ്ലാൻഡ് ക്ലിനിക്കിൽ നടത്തിയ സങ്കീർണ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകളിൽ ഒന്നാണിതെന്ന് മൊൻതാസിറിനെ പരിചരിച്ച സംഘത്തിലെ ഡോ. ലൂയിസ് കാമ്പോസ് പറഞ്ഞു. കരൾ മാറ്റിവെക്കലിന് വിധേയമായവർക്ക് മറ്റ് പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ നിരീക്ഷണത്തിലാണ് ഇരുവരും. ശസ്ത്രക്രിയ വിജയകരമാണെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജ്യേഷ്ഠൻ ഖലീഫ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.