ബ്രദേഴ്സ് പരപ്പ കൂട്ടായ്മ യു.എ.ഇ സംഗമം
text_fieldsബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മ യു.എ.ഇ കമ്മിറ്റി അജ്മാനിൽ സംഘടിപ്പിച്ച കുടുംബസംഗമം
ദുബൈ: ബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മ യു.എ.ഇ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം സസ്നേഹം സീസൺ 7 അജ്മാനിൽ നടന്നു. അജ്മാൻ വുഡ്ലം പാർക്ക് സ്കൂളിൽ രാവിലെ മുതൽ രാത്രി വരെ നടന്ന വിവിധ പരിപാടികളിൽ അഞ്ഞൂറിലേറെ പരപ്പ നിവാസികൾ പങ്കെടുത്തു.
ജീവകാരുണ്യ, സാംസ്കാരിക, കലാ കായിക മേഖലകളിൽ സജീവമായി ഇടപെടുന്ന പരപ്പയിലെയും സമീപ ഗ്രാമങ്ങളിലെയും പ്രവാസികളെ ഒരുമിച്ചൊരു കൂട്ടായ്മയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബ സംഗമം സംഘടിപ്പിച്ചത്. സംഗമത്തിന് മുന്നോടിയായി ജനുവരി 12ന് അബൂദബിയിലെ പ്രാദേശിക ക്ലബുകൾ തമ്മിലുള്ള ക്രിക്കറ്റ് ടൂർണമെന്റ് നടത്തി. ബ്രദേഴ്സ് കമ്മാടം ഒന്നാം സ്ഥാനവും ബ്രദേഴ്സ് ഇടത്തോട് രണ്ടാം സ്ഥാനവും നേടി. ഫുട്ബാൾ ടൂർണമെന്റിൽ 8 ക്ലബുകൾ അണിനിരന്നപ്പോൾ മുഹമ്മദൻസ് കമ്മാടം ഒന്നാം സ്ഥാനവും, ബ്രദേഴ്സ് ഇടത്തോട് രണ്ടാം സ്ഥാനവും നേടി. വടംവലി മത്സരത്തിൽ 6 ടീമുകൾ പങ്കെടുത്തപ്പോൾ ബാനം ഒന്നാം സ്ഥാനവും, ബ്രദേഴ്സ് ഇടത്തോട് രണ്ടാം സ്ഥാനവും നേടി. മെഡിക്കൽ ക്യാമ്പും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
മെട്രോ മുജീബ് കാഞ്ഞങ്ങാട് മുഖ്യാതിഥിയായിരുനു. പ്രസിഡന്റ് ഷംസുദ്ദീൻ കമ്മാടം അധ്യക്ഷനായ ചടങ്ങ് ആഘോഷ കമ്മിറ്റി ചെയർമാനും കൂട്ടായ്മയുടെ ഉപദേശക സമിതി അംഗവുമായ ഡോ. താജുദ്ദീൻ കാരാട്ട് ഉദ്ഘാടനം ചെയ്തു. ഉപദേശകസമിതി അംഗങ്ങളായ സുധാകരൻ പരപ്പ, ഷാനവാസ് ചിറമ്മൽ, അഹമ്മദ് ഹാജി, റാഷിദ് എടത്തോട്, ജനറൽ സെക്രട്ടറി രജീഷ് ഇടത്തോട്, സുരേഷ് കനകപ്പള്ളി, അഷ്റഫ് പരപ്പ, ഷംനാസ് പരപ്പ, സാബിത്ത് നമ്പ്യാർകൊച്ചി, വിനോദ് കാളിയാനം, കൃപേഷ് ബാനം, നിസാർ എടത്തോട് എന്നിവർ സംസാരിച്ചു. കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ താജുദ്ദീൻ കാരാട്ടിനെയും, കൂട്ടായ്മയിലെ നാടക കലാകാരൻ രാജേഷ് പരപ്പയെയും ചടങ്ങിൽ ആദരിച്ചു. പ്രസീൻ പരപ്പ നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.