പ്രവാസികളെ പരാമർശിക്കാതെ
text_fieldsനൈപുണ്യ വികസനത്തിന് ശ്രദ്ധ നൽകുന്ന ബജറ്റ് -ഡോ. ആസാദ് മൂപ്പൻ
ദുബൈ: കേന്ദ്ര ബജറ്റ് നൈപുണ്യ വികസനത്തിന് മികച്ച ശ്രദ്ധനൽകുകയും 157 നഴ്സിങ് കോളജുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനത്തിലൂടെ നഴ്സിങ് സ്റ്റാഫിന്റെ കുറവ് പരിഹരിക്കാൻ നടപടികൾ മുന്നോട്ടുവെക്കുന്നതുമാണെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. കഴിഞ്ഞവർഷത്തെ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടനുസരിച്ച്, 2024ഓടെ ഇന്ത്യയിൽ കുറഞ്ഞത് 42 ലക്ഷം നഴ്സുമാർ ആവശ്യമാണ്. നഴ്സുമാരുടെ ജനസംഖ്യ അനുപാതം 10,000 ആളുകൾക്ക് 1.7 നഴ്സുമാർ എന്നതാണ് നിലവിലെ സാഹചര്യം. ഇത് 10,000 പേർക്ക് നാലു നഴ്സുമാർ എന്ന ലോകാരോഗ്യ സംഘടനയുടെ ശിപാൾശയേക്കാൾ വളരെ കുറവാണ് -അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ആരോഗ്യമേഖലക്കാകെ പ്രചോദനമേകുന്ന നിർദേശങ്ങളൊന്നും കാണുന്നില്ല. ഈ വ്യവസായമേഖലക്ക് ബജറ്റ് വിഹിതത്തിൽ വർധന പ്രതീക്ഷിച്ചിരുന്നു. വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി കൂടുതൽ ആശുപത്രികളും ആരോഗ്യസംരക്ഷണ സൗകര്യങ്ങളും ഉണ്ടാകണം. ഇത് പരിഹരിക്കാൻ സർക്കാർ, പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ടി.ഡി.എസ് കുറക്കൽ, വിമാനനിരക്ക്, ഇന്ത്യയിലേക്ക് മടങ്ങുന്നവർക്കുള്ള ആരോഗ്യ പദ്ധതി തുടങ്ങിയവയിലും ഇളവ് പ്രതീക്ഷിച്ചിരുന്നെങ്കിലും ബജറ്റിൽ സ്പർശിച്ചിട്ടില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.ദുബൈ: ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികളെ പൂർണമായും അവഗണിച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്. അടുത്തകാലത്ത് പ്രവാസികൾ ഏറ്റവും അവഗണന നേരിട്ട ബജറ്റ് കൂടിയാണിതെന്ന് ഗൾഫിലെ സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. ലോകബാങ്കിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം 10,000 കോടി ഡോളറാണ് (8.18 ലക്ഷം കോടി രൂപ) വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർ നാട്ടിലേക്ക് അയച്ചത്. ഇതിൽ മുക്കാൽ പങ്കും സംഭാവന ചെയ്തത് ഗൾഫ് ഉൾപ്പെട്ട മിഡിലീസ്റ്റ് രാജ്യങ്ങളാണ്. 2021ൽ 8900 കോടി ഡോളറായിരുന്നു പ്രവാസി സംഭാവന.
ഓരോ വർഷവും ഈ വരുമാനം വർധിച്ചുവരുന്നതായാണ് കണക്കുകൾ. ഇത്രയധികം പണം ഇന്ത്യയിലെത്തിച്ചിട്ടും പേരിനുപോലും പ്രവാസികൾക്കായി ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചിട്ടില്ല. വോട്ടില്ലാത്തതാണ് പ്രവാസികളെ ഇത്രയധികം അവഗണിക്കാൻ കാരണമെന്ന് വിവിധ പ്രവാസി സംഘടനകൾ അഭിപ്രായപ്പെടുന്നു. തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തുന്നവർക്ക് പുനരധിവാസ പാക്കേജ് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സംഘടനകൾ കേന്ദ്ര സർക്കാറിന് കത്തയച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിൽനിന്ന് നേടിയ തൊഴിൽ വൈദഗ്ധ്യം നാട്ടിൽ ഉപയോഗപ്പെടുത്താനായി പ്രത്യേക പദ്ധതിയും നിർദേശിച്ചിരുന്നു.
കേന്ദ്ര വിദേശകാര്യ എസ്. ജയ്ശങ്കറും സഹമന്ത്രി വി. മുരളീധരനും യു.എ.ഇ സന്ദർശിച്ചപ്പോൾ പ്രവാസികളുടെ ആവശ്യങ്ങൾ നിരത്തുകയും പരിഗണിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇവയൊന്നും പരിഗണിക്കപ്പെട്ടില്ല. പ്രവാസികൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് കഴിഞ്ഞമാസമാണ്. രാഷ്ട്രനിർമാണത്തിൽ ഇന്ത്യൻ പ്രവാസികൾ അസാധാരണമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും കഴിഞ്ഞ മാസം നടന്ന പ്രവാസി ഭാരതീയ ദിവസിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ, പ്രവാസി ഭാരതീയ പുരസ്കാരം നൽകാൻ ഗൾഫ് മേഖലയിൽനിന്ന് ഒരാളെ മാത്രം പരിഗണിച്ച സർക്കാർ ബജറ്റിലും പ്രവാസികളെ കൈയൊഴിഞ്ഞു. ആദായനികുതിയിലെ ഇളവുമാത്രമാണ് ബജറ്റിൽ പ്രവാസികൾക്ക് ആശ്വാസമുള്ളത്.
ബജറ്റ് പ്രതികരണങ്ങൾ
എല്ലാവരെയും ഉൾക്കൊള്ളുന്ന ബജറ്റ് -എം.എ. യൂസുഫലി
ദുബൈ: സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പരിഗണിക്കാൻ ശ്രമിച്ച ബജറ്റാണിതെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി. ഭക്ഷ്യ സുരക്ഷ, നൈപുണ്യ വികസനം തുടങ്ങിയവക്ക് നൽകിയ പരിഗണനയാണ് തന്നെ സംബന്ധിച്ചിടത്തോളം ഈ ബജറ്റിൽ പ്രധാനം. 50 പുതിയ വിമാനത്താവളങ്ങളുടെ നിർമാണം, ജലഗതാഗത മേഖലയുടെ വികസനം എന്നിവ ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക ഘടനയിൽ വലിയ സ്വാധീനം ചെലുത്തും.
ആഗോള ബിസിനസുകളുടെയും നിക്ഷേപകരുടെയും സ്വപ്ന കേന്ദ്രമെന്ന നിലയിലേക്ക് രാജ്യത്തിന്റെ സ്ഥാനം ഉയർത്താൻ ബജറ്റ് ഉപകരിക്കും. ഭക്ഷ്യസുരക്ഷയാണ് സമൂഹത്തിനും കാർഷിക മേഖലക്കം ദീർഘകാല നേട്ടമുണ്ടാക്കുന്ന മറ്റൊരു പ്രധാന മേഖല. ഇന്ത്യ ഒരു യുവ രാഷ്ട്രമാണ്. അതിനാൽ, ദേശീയ ഡിജിറ്റൽ ലൈബ്രറി, നൈപൂണ്യ വികസന കേന്ദ്രങ്ങൾ, പുതിയ നഴ്സിങ് കോളജുകൾ തുടങ്ങിയവ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്ത്യ-ഗൾഫ് വ്യാപാര ബന്ധത്തെ ബജറ്റ് ശക്തിപ്പെടുത്തും. ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് കൂടുതൽ നിക്ഷേപമിറക്കാനും ബജറ്റ് ഉപകരിക്കുമെന്ന് യൂസുഫലി പറഞ്ഞു.
നൈപുണ്യ വികസനത്തിന് ശ്രദ്ധ നൽകുന്ന ബജറ്റ് -ഡോ. ആസാദ് മൂപ്പൻ
ദുബൈ: കേന്ദ്ര ബജറ്റ് നൈപുണ്യ വികസനത്തിന് മികച്ച ശ്രദ്ധനൽകുകയും 157 നഴ്സിങ് കോളജുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനത്തിലൂടെ നഴ്സിങ് സ്റ്റാഫിന്റെ കുറവ് പരിഹരിക്കാൻ നടപടികൾ മുന്നോട്ടുവെക്കുന്നതുമാണെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. കഴിഞ്ഞവർഷത്തെ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടനുസരിച്ച്, 2024ഓടെ ഇന്ത്യയിൽ കുറഞ്ഞത് 42 ലക്ഷം നഴ്സുമാർ ആവശ്യമാണ്.
നഴ്സുമാരുടെ ജനസംഖ്യ അനുപാതം 10,000 ആളുകൾക്ക് 1.7 നഴ്സുമാർ എന്നതാണ് നിലവിലെ സാഹചര്യം. ഇത് 10,000 പേർക്ക് നാലു നഴ്സുമാർ എന്ന ലോകാരോഗ്യ സംഘടനയുടെ ശിപാൾശയേക്കാൾ വളരെ കുറവാണ് -അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ആരോഗ്യമേഖലക്കാകെ പ്രചോദനമേകുന്ന നിർദേശങ്ങളൊന്നും കാണുന്നില്ല. ഈ വ്യവസായമേഖലക്ക് ബജറ്റ് വിഹിതത്തിൽ വർധന പ്രതീക്ഷിച്ചിരുന്നു. വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി കൂടുതൽ ആശുപത്രികളും ആരോഗ്യസംരക്ഷണ സൗകര്യങ്ങളും ഉണ്ടാകണം. ഇത് പരിഹരിക്കാൻ സർക്കാർ, പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ടി.ഡി.എസ് കുറക്കൽ, വിമാനനിരക്ക്, ഇന്ത്യയിലേക്ക് മടങ്ങുന്നവർക്കുള്ള ആരോഗ്യ പദ്ധതി തുടങ്ങിയവയിലും ഇളവ് പ്രതീക്ഷിച്ചിരുന്നെങ്കിലും ബജറ്റിൽ സ്പർശിച്ചിട്ടില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
ആശങ്കകൾ പരിഹരിക്കുന്ന ബജറ്റ് -ഷംലാൽ അഹമ്മദ്
ദുബൈ: ആഗോള മാന്ദ്യവും പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതോടൊപ്പം സമ്പദ് വ്യവസ്ഥയിൽ കൂടുതൽ വളർച്ച കൈവരിക്കുന്നതിനുള്ള ശ്രമങ്ങളും കേന്ദ്ര ബജറ്റ് നടത്തുന്നുണ്ടെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ്. ബജറ്റിൽ സുസ്ഥിരമായ അടിസ്ഥാനസൗകര്യ വികസന സംരംഭങ്ങൾ കാണാനാവുന്നത് പ്രോത്സാഹജനകമാണ്.
ഡിജിറ്റലൈസേഷൻ, നൈപുണ്യ വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവക്ക് ശക്തമായ പ്രചോദനം നൽകുന്നതിൽ ശ്രദ്ധചെലുത്തി. ഭാവിയിൽ രാജ്യത്തെ മുന്നോട്ടുനയിക്കാനും ഇത് സഹായിക്കും. പുതിയ ആദായനികുതി വ്യവസ്ഥ സ്വാഗതാർഹമായ തീരുമാനവും ഇടത്തരക്കാർക്ക് ആശ്വാസകരവുമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
അനധികൃത ഇറക്കുമതി തടയാൻ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറക്കണമെന്ന ജ്വല്ലറി വ്യവസായ മേഖലയുടെ പ്രധാന ശിപാർശ പരിഗണിക്കപ്പെട്ടില്ലെന്നത് തികച്ചും നിരാശജനകമാണെന്നും ഈ അഭ്യർഥന പരിഗണിക്കുകയും സാധ്യമായ രീതിയിൽ നടപടികളെടുക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ജനസമ്മതി ലഭിക്കും, പ്രവാസികൾക്ക് ഒന്നുമില്ല - കെ.വി. ഷംസുദ്ദീൻ
ദുബൈ: ജനസമ്മതി ലഭിക്കുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്നും എന്നാൽ പ്രവാസികൾക്ക് ഒന്നുംതന്നെയില്ലെന്നും സാമ്പത്തിക വിദഗ്ധനും പ്രവാസിബന്ധു വെൽഫെയർ ട്രസ്റ്റ് ചെയർമാനുമായ കെ.വി. ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വളർച്ച ഗ്രാമപ്രദേശങ്ങളിൽ ജീവിക്കുന്ന സാധാരണക്കാരും കർഷകരുമായവരുടെ വളർച്ചയാണ്. അവരുടെ വിദ്യാഭ്യാസം, ആരോഗ്യം മുതലായ കാര്യങ്ങളിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സഹായകമാകുന്ന കാര്യങ്ങൾ ബജറ്റിൽ കാണാനായി.
മറ്റൊരു പ്രധാന മേഖലയായ അടിസ്ഥാന സൗകര്യ മേഖലയിൽ ഗ്രാമീണ പ്രദേശങ്ങളെ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പദ്ധതികളുമുണ്ട്. ഇത് ഗ്രാമങ്ങളിലെ ഉൽപന്നങ്ങൾ വേഗത്തിൽ നഗരങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കും. ഇതിലൂടെ സാധാരണക്കാർക്ക് കൂടുതൽ വരുമാനം ലഭിക്കുന്ന സാഹചര്യമുണ്ടാകും. പുനരുപയോഗ ഊർജ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതും നേട്ടമാകും. ലോകത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരുടെ കാര്യത്തിൽ എല്ലാവരും പ്രതീക്ഷിച്ച സമ്പാദ്യപദ്ധതി ബജറ്റിൽ ഉണ്ടായിട്ടില്ല. ജനപ്രതിനിധികൾ പരിശ്രമിച്ചാൽ ഇനിയും സാധ്യതകൾ ഇക്കാര്യത്തിലുണ്ട്. പ്രവാസികളെ സംബന്ധിച്ച് ഒന്നുതന്നെയില്ലാത്ത അവസ്ഥയാണ് ബജറ്റിലുള്ളത് -അദ്ദേഹം വ്യക്തമാക്കി.
വേണ്ടത് ജനപ്രിയ ബജറ്റല്ല, ജനക്ഷേമ ബജറ്റ് -കെ.എം.സി.സി
ജനക്ഷേമ ബജറ്റല്ല, ജനപ്രിയ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്നാണ് ബജറ്റ് വാര്‍ത്തകളും വിശേഷങ്ങളും അവലോകനം ചെയ്യുമ്പോള്‍ മനസ്സിലാകുന്നതെന്ന് കെ.എം.സി.സി യു.എ.ഇ പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ. അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കണ്ണില്‍ പൊടിയിടുന്ന ബജറ്റാണിത്. പ്രവാസികളെ സംബന്ധിച്ച് പ്രത്യേക പരാമര്‍ശങ്ങളൊന്നുമില്ല. വിദേശനിക്ഷേപം എന്ന ഗണത്തില്‍ പ്രവാസി വരുമാനം രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള താല്പര്യം മാത്രമാണ് പ്രകടിപ്പിച്ചുകാണുന്നത്. 2022ലെ ബജറ്റിലെ വാഗ്ദാനങ്ങള്‍ എത്രകണ്ട് പാലിക്കപ്പെട്ടു എന്നത് ഇപ്പോൾ തിരിഞ്ഞുനോക്കാവുന്നതാണ്.
പ്രധാനമായും മൂന്നു കാര്യങ്ങളാണ് കഴിഞ്ഞ ബജറ്റിലെ ജനക്ഷേമപദ്ധതികള്‍. എല്ലാവര്ക്കും വീട് എന്ന പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന നരേന്ദ്ര മോദി സര്‍ക്കാറിന്റെ പ്രധാന ക്ഷേമപദ്ധതികളില്‍ ഒന്നാണ്. 2022-23 ബജറ്റില്‍ 38 ദശലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്കാന് ധനമന്ത്രി 600 ബില്യണ്‍ രൂപ ബജറ്റില്‍ അനുവദിച്ചു. ജലവിഭവ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഇതുവരെ ഏകദേശം 17 ദശലക്ഷം കുടുംബങ്ങള്‍ക്ക് മാത്രമാണ് പൈപ്പ് വാട്ടര്‍ കണക്ഷന് നല്‍കിയത്. വാഗ്ദാനം അമ്പതു ശതമാനം പോലും ലക്ഷ്യം കണ്ടിട്ടില്ല എന്നർഥം. ദേശീയ പാത വികസനവും ഇതേപടി തന്നെയാണെന്ന് കണക്കുകള്‍ കാണിക്കുന്നു. ആകര്‍ഷകമായ പ്രഖ്യാപനങ്ങള്‍ കൊണ്ട് തയാറാക്കിയ ഒരു പ്രബന്ധം അവതരിപ്പിക്കുകയാണ് ധനമന്ത്രി ചെയ്തിരിക്കുന്നത്. മാത്രമല്ല കേരളം പോലുള്ള ബി.ജെ.പി ഇതര ഭരണമുള്ള സംസ്ഥാനങ്ങളെ പൂര്‍ണമായി അവഗണിക്കുന്നതിലും ബജറ്റില്‍ ശ്രദ്ധയൂന്നിയതായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കണ്ണിൽ പൊടിയിടുന്ന ബജറ്റ് -ഇൻകാസ്
പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ധനമന്ത്രി ശ്രമിച്ചിരിക്കുന്നതെന്ന് ഇൻകാസ് യു.എ.ഇ വൈസ് പ്രസിഡന്റ് എൻ.പി. രാമചന്ദ്രൻ. വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടാൻ പോലും തയാറാവാത്ത ദീർഘവീക്ഷണമില്ലാത്ത ബജറ്റാണിത്. ആദായ നികുതി ഇളവ് നൽകിയത് സാധാരണക്കാർക്ക് ഗുണകരമാണെങ്കിലും വരാൻ പോകുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് നേട്ടത്തിനു വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാധാരണക്കാരെ അവഗണിച്ചു -പുന്നക്കൻ മുഹമ്മദലി
പ്രവാസികളായ സാധാരണക്കാരെയും തൊഴിലാളികളെയും അവഗണിക്കുന്ന ബജറ്റാണിതെന്ന് സാമൂഹിക-രാഷ്ട്രീയ പ്രവർത്തകൻ പുന്നക്കൻ മുഹമ്മദലി. സാധാരണക്കാരായ പ്രവാസികൾക്ക് ഒരു പദ്ധതിയും ഇല്ല. സാമ്പത്തികമാന്ദ്യത്തില്‍നിന്നും പണപ്പെരുപ്പത്തില്‍നിന്നും മറിക്കടക്കാനുള്ള ഒരു പദ്ധതിയും ബജറ്റിലില്ല. സബ് കാ ആസാദ്, സബ് കാ വികാസ് എന്ന് പറഞ്ഞ് ധനമന്ത്രി ഏഴു കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍, അതില്‍ തൊഴിലാളി എന്ന ഒരു വാക്ക് ഇല്ല. പ്രവാസി എന്നാൽ സമ്പന്നർ എന്നായി മാറിയിരിക്കുകയാണെന്ന് പുന്നക്കൻ മുഹമ്മദലി പറഞ്ഞു. ഓരോ ഗ്രാമ പഞ്ചായത്തിലും ലൈബ്രറി തുടങ്ങുമെന്ന ബജറ്റിലെ പ്രഖ്യാപനത്തെ ചിരന്തന പ്രസിഡന്റ് എന്ന നിലയിൽ ധനകാര്യ മന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരാശജനകം -ഐ.എം.സി.സി
ബജറ്റ് പ്രവാസികളെ സംബന്ധിച്ചിടത്തോളം നിരാശജനകമാണെന്ന് ഐ.എം.സി.സി യു.എ.ഇ കമ്മിറ്റി. പ്രവാസി സമൂഹത്തിന് ഉപകാരപ്രദമായ ഒന്നും ബജറ്റിൽ ഇല്ലാത്തത് പ്രവാസികളോടുള്ള കേന്ദ്ര സർക്കാറിന്റെ നിലപാടാണ് കാണിക്കുന്നത്. ന്യൂനപക്ഷ ക്ഷേമത്തിന് ബജറ്റിൽ ഒന്നും ഇല്ലാത്തത്ത് നിരാശജനകമാണെന്നും ഐ.എം.സി.സി പ്രസിഡന്റ് അഷ്റഫ് തച്ചറോത്ത്, ജനറൽ സെക്രട്ടറി പി.എം. ഫാറൂഖ് അതിഞ്ഞാൽ, ട്രഷറർ അനീഷ് നീർവേലി എന്നിവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.