ബുഹാരി ഗ്രൂപ് ദുബൈ ഔട്ട്ലെറ്റ് ഇന്ന് തുറക്കും
text_fieldsദുബൈ: തമിഴ്നാട്ടിലെ പ്രമുഖ റസ്റ്റാറന്റ് ഗ്രൂപ്പായ ബുഹാരിയുടെ യു.എ.ഇയിലെ ആദ്യ ഔട്ട്ലെറ്റ് ദുബൈയിലെ കറാമയിൽ വെള്ളിയാഴ്ച വൈകീട്ട് ഉദ്ഘാടനം ചെയ്യുമെന്ന് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സി.എം. ഇർഫാൻ ബുഹാരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചെന്നൈയിൽ മാത്രമായി 42 റസ്റ്റാറന്റുകളാണ് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നത്. 1921ൽ ശ്രീലങ്കയിലാണ് ബുഹാരിയുടെ തുടക്കം. ചെന്നൈ കേന്ദ്രമായി പ്രവർത്തിച്ചു തുടങ്ങിയ 75 വർഷത്തെ മികവുറ്റ പാരമ്പര്യവുമായാണ് ബുഹാരി ഗ്രൂപ് ഗൾഫിൽ ചുവടുവെക്കുന്നത്. ഈ വർഷംതന്നെ യു.എ.ഇയിൽ മൂന്നു ഔട്ട്ലെറ്റുകൾകൂടി ആരംഭിക്കാനാണ് ഗ്രൂപ് ലക്ഷ്യമിടുന്നത്.
1951ലാണ് ചെന്നൈയിലെ അന്ന മൗണ്ട് റോഡിൽ ആദ്യത്തെ ബുഹാരി ഹോട്ടൽ തുടങ്ങിയത്. ഏറ്റവും ആധുനികമായ സജ്ജീകരണങ്ങളോടെ ചെന്നൈയിലും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലും പടർന്നുനിൽക്കുന്ന ബുഹാരി ഗൾഫിലും വലിയ സ്വീകാര്യത നേടുമെന്നാണ് പ്രതീക്ഷയെന്ന് ഇർഫാൻ ബുഹാരി പറഞ്ഞു. ചിക്കൻ 65 എന്ന ആശയത്തിന്റെ തുടക്കം ബുഹാരിയിൽനിന്നാണെന്നും ബുഹാരി അവതരിപ്പിക്കുന്ന സ്പെഷൽ ബിരിയാണിയും കെമിക്കലുകളും മറ്റു മായങ്ങളുമില്ലാത്ത വിവിധയിനം ഡിഷുകളും ഗൾഫിലെ തമിഴ്-സൗത്ത് ഇന്ത്യൻ ഭക്ഷണ പ്രേമികളെ ഏറെ ആകർഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുഹാരി റസ്റ്റാറന്റ് ഗ്രൂപ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ മുഹമ്മദ് സിറാജ്, സ്ട്രാറ്റജിക് പാർട്ണർ ഹബീബ് കോയ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.