അബൂദബിയില്‍ വന്‍ അഗ്നിബാധ; മൂന്ന് കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു
text_fieldsഅബുദബി: അബൂദബി എയര്‍പോര്‍ട്ട് റോഡിലെ അക്കായി ബില്‍ഡിങ്ങിന് എതിര്‍വശത്തെ കെട്ടിടങ്ങളില്‍ വന്‍ അഗ്നിബാധ മുസഫയില്‍ നിന്ന് അബൂദബിയിലേക്കുള്ള റോഡില്‍ അഡ്നോക്ക് സ്റ്റേഷനടുത്തുള്ള കെട്ടിടത്തിനാണ് ആദ്യം തീ പിടിച്ചത്. ഇത് സമീപത്തെ രണ്ടു കെട്ടിടങ്ങളിലേക്ക് പടരുകയായിരുന്നു.
താഴെ നിലയിലുള്ള ഹോട്ടലിന്‍െറ പുകകൂഴലില്‍ നിന്നാണ് തീ ഉയര്‍ന്നതെന്ന് കരുതുന്നു. രാത്രി 10.15 ഓടെ ആരംഭിച്ച തീ മുസഫയില്‍ നിന്നും അബുദബിയില്‍ നിന്നും എത്തിയ സിവില്‍ഡിഫന്‍സ് സംഘം രണ്ട് മണിക്കൂറോളം പണിപ്പെട്ട് അര്‍ധരാത്രിക്ക് ശേഷമാണ് നിയന്ത്രണ വിധേയമാക്കിയത്. ശക്തമായ കാറ്റുള്ളതിനാല്‍ തീ കെടുത്തല്‍ ഏറെ പ്രയാസകരമായി. 12 അഗ്നിശമന വാഹനങ്ങളാണ് രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചത്.
മുകള്‍ നിലയിലെ വീടുകളിലേക്ക് തീ ഉയര്‍ന്നതോടെ സമീപത്തെതടക്കം ഫ്ളാറ്റുകളില്‍ നിന്ന് അബൂദബി സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെത്തി ജനങ്ങളെ ഒഴിപ്പിച്ചു. ഞായറാഴ്ച സ്കൂള്‍ ഉള്ളതിനാല്‍ കുട്ടികളുള്ള വീടുകളില്‍ മിക്കവരും നേരത്തേ ഉറങ്ങിയിരുന്നു. ഇവരെ ഉണര്‍ത്തി ഒഴിപ്പിക്കാന്‍ സമയമെടുത്തത് രക്ഷാ പ്രവര്‍ത്തനം ബുദ്ധിമുട്ടുള്ളതാക്കി.
രണ്ട് ഭാഗത്തെയും റോഡുകള്‍ ബ്ലോക്ക് ചെയ്താണ് പൊലീസും സിവില്‍ ഡിഫന്‍സും രക്ഷാ പ്രവര്‍ത്തനം തുടരുന്നത്. എ.സി, ടൈലുകള്‍ എന്നിവ പൊട്ടിത്തെറിച്ചതിനാല്‍ ആളുകളെ പുറത്തേക്ക് നീക്കലും പ്രയാസകരമായി. ഗ്രില്‍ സംവിധാനം പ്രവര്‍ത്തിച്ച ഹോട്ടലില്‍ നിന്നാണ് തീ പടര്‍ന്നത്. മറ്റൊരു കഫ്റ്റീരിയയും മറ്റൊരു കടയും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.