Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
താജ്​മഹലിനെ പിന്തള്ളി; ലോകത്ത്​ ഏറെപ്പേരെ മോഹിപ്പിക്കുന്നത്​ ബുർജ്​ ഖലീഫ
cancel
camera_alt

ബുർജ്​ ഖലീഫ

Homechevron_rightGulfchevron_rightU.A.Echevron_rightതാജ്​മഹലിനെ പിന്തള്ളി;...

താജ്​മഹലിനെ പിന്തള്ളി; ലോകത്ത്​ ഏറെപ്പേരെ മോഹിപ്പിക്കുന്നത്​ ബുർജ്​ ഖലീഫ

text_fields
bookmark_border

ദുബൈ: ലോകത്ത്​ ഏറ്റവും കൂടുതൽ പേർ കാണാനായി ആഗ്രഹിക്കുന്ന സ്​ഥലം ബുർജ്​ ഖലീഫ.​ ഗൂഗ്​ളിൽ നിന്നും ശേഖരിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആഡംബര യാത്രാ കമ്പനിയായ 'കുയോനി' തയാറാക്കിയ റാങ്കിങ്ങിലാണ്​ ഒന്നാം സ്​ഥാനത്തെത്തിയത്​.

ലോകത്തെ 66 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സെർച്ച്​ ചെയ്യപ്പെട്ട സ്​ഥലം ബുർജ്​ ഖലീഫയാണ്​. ഇത്​ ആകെ യാത്രാലക്ഷ്യങ്ങൾ തേടി നടന്ന സെർച്ചുകളുടെ 37.5 ശതമാനമാണ്​. ഇന്ത്യ, സ്വിറ്റ്​സർലൻഡ്​, ആഫ്രിക്കൻ രാജ്യങ്ങൾ, ഇന്തോനേഷ്യ, ഫിജി, തുർക്​മെനിസ്​താൻ എന്നിവിടങ്ങളിലെല്ലാം ബുർജാണ്​ മുന്നിട്ടുനിൽക്കുന്നത്​.

നേരത്തേ ഇന്ത്യയുടെ താജ്​മഹലായിരുന്നു സഞ്ചാരികളെ ഏറ്റവും കൂടുതൽ മോഹിപ്പിച്ച നിർമിതി. പുതിയ പഠനത്തിൽ ഇത്​ നാലാം സ്​ഥാനത്താണുള്ളത്​.

പട്ടികയിൽ രണ്ടാം സ്​ഥാനത്ത്​ പാരിസിലെ ഈഫൽ ടവറും മൂന്നാമത്​ പെറുവിലെ മാച്ചുപിച്ചുവുമാണ്​. ബ്രിട്ടൻ, അയർലൻഡ്​, കാനഡ, ആസ്​ട്രേലിയ എന്നിവിടങ്ങളിൽനിന്ന്​ ഏറ്റവും കൂടുതൽ സെർച്​ ചെയ്യപ്പെട്ടത്​ ഈഫൽ ടവറാണ്​. സ്​പെയിൻ, ചിലി, മെക്​സികോ എന്നിവിടങ്ങളിലാണ്​ മാച്ചുപിച്ചുവിനോട്​ ഇഷ്​ടക്കാർ കൂടുതൽ.

ബ്രിട്ടനിലെ ബിഗ്​ ബെൻ, ഇറ്റലിയിലെ പോംപി, സ്​പെയിനിലെ അൽഹംബ്ര, ഫ്രാൻസിലെ നോത്രെ ഡേം, ബ്രിട്ടനിലെ സ്​റ്റോൺഹെങെ, ജോർഡനിലെ പെട്ര, ചൈനയുടെ വൻ മതിൽ എന്നിവയാണ്​ സഞ്ചാരികളുടെ ഇഷ്​ടകേന്ദ്രങ്ങളായി പട്ടികയിൽ ഇടംപിടിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiburj khalifa
News Summary - Burj Khalifa is one of the fascinadoras destinations in the map of the tourist of the world
Next Story