താജ്മഹലിനെയും പിന്തള്ളി ബുർജ് ഖലീഫ; ഇൻസ്റ്റഗ്രാമിൽ മാത്രം 62ലക്ഷം ചിത്രങ്ങൾ
text_fieldsദുബൈ: ലണ്ടൻ ആസ്ഥാനമായുള്ള ഫോട്ടോഗ്രാഫി വിദഗ്ധരായ പാരറ്റ് പ്രിന്‍റ് ഏറ്റവും പ്രശസ്തമായ ലാൻഡ്‌മാർക്കുകൾ കണ്ടെത്താനായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. പട്ടികയിൽ ആദ്യ 10സ്ഥാനങ്ങളിൽ എത്തിയവയിൽ ദുബൈയിൽ നിന്ന് രണ്ട് കെട്ടിടങ്ങളാണുള്ളത്, ബുർജ് ഖലീഫയും ബുർജ് അൽ അറബും. ബുർജ് ഖലീഫ രണ്ടാം സ്ഥാനവും ബുർജ് അൽ അറബ് ഒമ്പതാം സ്ഥാനവുമാണ് നേടിയത്. വിശ്വ പ്രസിദ്ധമായ ആസ്ട്രേലിയ സിഡ്നിയിലെ ഒപേറ ഹൗസ്, ചൈനയിലെ വൻ മതിൽ എന്നിവക്കൊപ്പം താജ് മഹലിനെ കൂടിയാണ് ബുർജ് ഖലീഫ പിന്നിലാക്കിയത്.
ഇൻസ്റ്റഗ്രാമിലെ വിവരങ്ങൾ ഉപയോഗിച്ചാണ് പഠനം പ്രസിദ്ധീകരിച്ചത്. 2010 മുതൽ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഹാഷ്‌ടാഗുകൾ ലഭിച്ച നിർമിതികളാണ് പട്ടികയിൽ ഇടംപിടിച്ചത്. ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫ പാരീസിലെ ഈഫൽ ടവറിന് തൊട്ടുപിന്നിലായാണ് രണ്ടാമതെത്തിയത്. എന്നാൽ അധികം വൈകാതെ ഈഫൽ ടവറിനെയും പിന്തള്ളി ഇത് ഒന്നാമതെത്തുമെന്ന് പല വിദഗ്ധരും പ്രവചിക്കുന്നു. ഈ അടുത്ത വർഷങ്ങളിലാണ് ദുബൈയിലെ ആകർഷണങ്ങൾ പട്ടികയിൽ മുകളിലേക്ക് വന്നത്. കൂടുതൽ സഞ്ചാരികളും യാത്രക്കാരും നഗരത്തിലേക്ക് എത്തിച്ചേർന്നതാണ് ഇതിന് പ്രധാന കാരണമായത്.
യു.എസിലെ 277 മൈൽ നീളമുള്ള അരിസോണ മലയിടുക്ക്, മോണോലിസ ചിത്രമടക്കം സൂക്ഷിച്ച പാരീസിലെ ലൂവർ, ലണ്ടനിലെ ലണ്ടൻ ഐ, യു.എസിലെ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്, ന്യൂയോർകിലെ എംപയർ സ്റ്റേറ്റ് ബിൽഡിങ് എന്നിവയടക്കം പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ എക്സ്പോ 2020മേളയും കോവിഡ് മഹമാരിയുടെ ആഘാതങ്ങളിൽ നിന്ന് വളരെ വേഗം മോചിതരായതും ദുബൈയിലേക്ക് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സഞ്ചാരികളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.