Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബുർജ്​ ഖലീഫയിലെ...

ബുർജ്​ ഖലീഫയിലെ വർണ്ണവെളിച്ചം ഇൗ മാസം ആറ് വരെ ആസ്വദിക്കാം

text_fields
bookmark_border
ബുർജ്​ ഖലീഫയിലെ വർണ്ണവെളിച്ചം ഇൗ മാസം ആറ് വരെ ആസ്വദിക്കാം
cancel

ദുബൈ: പുതുവത്സരപ്പുലരിയിൽ ലോക റെക്കോർഡ് സൃഷ്​ടിച്ച്​ ബുർജ് ഖലീഫയിൽ നടന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ കാണാൻ ഇനിയും അവസരം. ഇൗ മാസം ആറ് വരെ ഷോ തുടരുമെന്ന്​ അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാത്രി എട്ടിനും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 10നുമാണ് ലൈറ്റ് അപ് 2018 എന്ന ശബ്​ദ, വെളിച്ച പരിപാടി. ‍

ഒറ്റ കെട്ടിടത്തിൽ നടന്ന ഏറ്റവും വലിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോ എന്ന പേരിലാണ് ഡിസംബർ 31 അർധരാത്രി നടന്ന ബുർജ് ഖലീഫയിലെ പരിപാടി ഗിന്നസ് ബുക്ക് ഒാഫ് വേൾഡ് റെക്കോർഡ്​സിൽ ഇടം പിടിച്ചത്. ബുർജ് ഖലീഫയുടെ പുറംഭാഗത്തെ 109,252 ചതുരശ്ര മീറ്റർ വിസ്​തീർണത്തിലുള്ള പ്രതലത്തിലാണ് ഷോ നടന്നത്. 27 ഏക്കറോളം വരുന്ന ഇൗ പ്രതലം 20 ഫുട്ബോൾ ഗ്രൗണ്ടിന് തുല്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burj khalifagulf newsmalayalam news
News Summary - burj khalifa-uae-gulf news
Next Story